കോ​വി​ഡ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, April 18, 2021 12:38 AM IST
കോ​യ​ന്പ​ത്തൂ​ർ : കൊ​റോ​ണ രോ​ഗ​ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പെ​രി​യ നാ​യ്ക്ക​ൻ പാ​ള​യം കാ​രു​ണ്യ യൂ​ണി​വേ​ഴ്സി​റ്റി ട്ര​സ്റ്റ് പ​രി​സ​ര​ത്തി​ൽ കൊ​റോ​ണ സെ​ന്‍റ​ർ ഒ​രു​ക്കി. കാ​രു​ണ്യ സ​ർ​വ്വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ ഡോ.​പോ​ൾ ദി​ന​ക​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കൊ​റോ​ണ ചി​കി​ത്സാ കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം 400 പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ ഭ​ക്ഷ​ണ​ശാ​ല​യു​മു​ണ്ട്. ക​ഴി​ഞ്ഞ കൊ​റോ​ണ കാ​ല​ത്തും ഇ​വി​ടെ രോ​ഗ​ബാ​ധി​ത​ർ​ക്ക് ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ സെ​ൻ​സ​ർ മൂ​ലം പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് അ​ണു​നാ​ശി​നി, സീ​ക്ഷ ട്ര​സ്റ്റു​മാ​യി ചേ​ർ​ന്ന് സാ​നി​റ്റൈ​സ​ർ, ഫെ​യ്സ് മാ​സ്ക് എ​ന്നി​വ നി​ർ​മി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത് വ​രു​ന്നു​ണ്ട്.