യോ​ഗം വി​ളി​ച്ചു
Sunday, April 18, 2021 12:36 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്നു.
ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രെ തെ​ർ​മ​ൽ പ​രി​ശോ​ധ​ന​യും സാ​നി​റ്റൈ​സിം​ഗും നി​ർ​ബ​ന്ധ​മാ​ക്കി. ഓ​ഫീ​സി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് മാ​സ്ക്, സാ​നി​റ്റൈ​സിം​ഗ്, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വാ​ർ​ഡ് ത​ല​ത്തി​ൽ കോ​വി​ഡ് മോ​ണി​റ്റിം​ഗ് ന​ട​പ്പി​ലാ​ക്കാ​നും ക​മ്മി​റ്റി രൂ​പ​വ​ത്ക്ക​രി​ക്കാ​നും ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​വാ​നും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​വാ​നും തീ​രു​മാ​നി​ച്ചു. ജ​ന​ക്കൂ​ട്ടം വ​രു​വാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളാ​യ ക​ല്യാ​ണ മ​ണ്ഡ​പം, മാ​ൾ, തീ​യേ​റ്റ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ അ​റി​യി​പ്പ് ന​ൽ​കും.
പൊ​തു​ജ​ന​ങ്ങ​ൾ ധാ​രാ​ള​മാ​യി വ​രു​ന്ന പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി അ​ണു​ന​ശീ​ക​ര​ണം ചെ​യ്യു​വാ​നും തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ്രി​യ അ​ജ​യ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​കൃ​ഷ്ണ​ദാ​സ്, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്മി​തേ​ഷ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.