ഫ​യ​ർ ഡേ ​ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്
Sunday, April 18, 2021 12:36 AM IST
ചി​റ്റൂ​ർ:​ ഫ​യ​ർ ഡേ ​വാ​രാ​ച​ര​ണ​ത്തോ​നേ​ട​നു​ബ​ന്ധി​ച്ച് ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ത്യ​പ്ര​കാ​ശ​ൻ അ​ഗ്നി​ബാ​ധ ത​ട​യു​ന്ന​തി​നു സ്വീ​ക​രി​ക്കേ​ണ്ട​താ​യ രീ​തി​ക​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സ​ഭാ​പ​തി എ​സ്.​സ​തീ​ഷ് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം സ​നു എം.​സ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ൽ പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.