പൊ​ട്ടി​പ്പൊ​ളി​ഞ്ഞു യാ​ത്ര ദു​രി​ത​മാ​യി മൂ​ച്ചി​ക്ക​ൽ ബൈ​പാ​സ് റോ​ഡ്
Friday, April 16, 2021 1:06 AM IST
അ​ല​ന​ല്ലൂ​ർ: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​രി​ത​മാ​യി മു​ണ്ട​ക്കു​ന്ന് മൂ​ച്ചി​ക്ക​ൽ ബൈ​പാ​സ് റോ​ഡ്. ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ൽ 100 മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ളും ക​ല്ലു​ക​ൾ പൊ​ങ്ങി​യും കി​ട​ക്കു​ന്ന​ത്. വ​ള​വും ഇ​റ​ക്ക​വു​മു​ള്ള ഈ ​ഭാ​ഗ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ബ്രേ​ക്ക് ചെ​യ്താ​ൽ ക​ല്ലി​ൽ നി​ന്ന് തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. കാ​പ്പു​പ​റ​ന്പ്, അ​ന്പ​ല​പ്പാ​റ, മു​ണ്ട​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു മൂ​ച്ചി​ക്ക​ൽ വ​ഴി അ​ല​ന​ല്ലൂ​ർ, ഉ​ണ്ണി​യാ​ൽ റോ​ഡി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​വു​ന്ന റോ​ഡാ​യ​തി​നാ​ൽ ഇ​തു വ​ഴി ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. രാ​ത്രി ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണു ഏ​റെ അ​പ​ക​ട ഭീ​ക്ഷ​ണി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കോവിഡ് ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി

കോ​യ​ന്പ​ത്തൂ​ർ : കൊ​റോ​ണ രോ​ഗ​ബാ​ധി​പ്പ് നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. പെ​രി​യ ക​ട വീ​ഥി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക്ക് അ​സി.​ക​മ്മീ​ഷ​ണ​ർ തി​രു​മേ​നി നേ​തൃ​ത്വം വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ (ലോ ​ആ​ൻ​ഡ് ഓ​ഡ​ർ) സ്റ്റാ​ലി​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് കോ​വി​ഡി​നെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പെ​രി​യ ക​ട വീ​ഥി​യി​ലു​ള്ള വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ആ​ഭ​ര​ണ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.