ടാ​റിം​ഗി​നാ​യി റോ​ഡി​ൽ മെ​റ്റ​ൽ കൂ​ട്ടി​യി​ടു​ന്ന​ത് ദുരിതം
Tuesday, April 13, 2021 11:16 PM IST
വ​ട​ക്ക​ഞ്ചേ​രി: ടാ​റിം​ഗി​നാ​യി റോ​ഡി​ൽ മെ​റ്റ​ൽ കൂ​ട്ടി​യി​ടു​ന്ന​ത് വീ​ട്ടു​കാ​രെ ബ​ന്ധി​ക​ളാ​ക്കി. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു​ള്ള ചു​വ​ട്ടു​പ്പാ​ടം ച​ല്ലി​പ​റ​ന്പ് റോ​ഡി​ലാ​ണ് ക​രാ​റു​കാ​ർ ഈ ​അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഒ​രാ​ഴ്ച​യോ​ളം വീ​ട്ടു​കാർ​ക്ക് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ക്കാ​നാ​കാ​തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഇ​ന്ന​ലെ​യാ​ണ് മെ​റ്റ​ൽ കൂ​ന​ക​ൾ നി​ര​ത്താ​ൻ തു​ട​ങ്ങി​യ​ത്.​ ഇ​നി വി​ഷു അ​വ​ധി ക​ഴി​ഞ്ഞ് റോ​ഡ് പ​ണി പു​ന​രാ​രം​ഭി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും. അ​തു വ​രെ വീ​ടു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യി​ല്ല. മെ​റ്റ​ൽ നി​ര​ത്തു​ന്ന​ത് ന​ല്ല ക​ന​ത്തി​ലാ​യ​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ക്കും.