പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി
Tuesday, April 13, 2021 11:13 PM IST
കോ​യ​ന്പ​ത്തൂ​ർ : ഗാ​ന്ധി​പു​ര​ത്ത് ഹോ​ട്ട​ലി​ൽ പോ​ലീ​സു​കാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡേ​വി​ഡ്സ​ണ്‍ ദേ​വാ​ശി​ർ​വാ​ദ​ത്തി​ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി. ഗാ​ന്ധി​പു​രം സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ ഹോ​ട്ട​ലി​ൽ കാ​ട്ടൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ത്തു​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​തി​ൽ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രു യു​വ​തി​യു​ൾ​പ്പെ​ടെ 4 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തേ തു​ട​ർ​ന്ന് അ​സി.​ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ച് സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു

വാ​ൽ​പ്പാ​റ : വാ​ഴ​ത്തോ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യ പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട് സ്ഥാ​പി​ച്ചു. വാ​ഴ​ത്തോ​ട്ടം ന​ല്ല​കാ​ത്ത് എ​സ്റ്റേ​റ്റി​ലാ​ണ് കെ​ണി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​നി​ല​യി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.