54 പി​ന്നി​ട്ട സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ൽ അവിസ്മരണീയമായി
Monday, April 12, 2021 11:00 PM IST
അ​ക​ത്തേ​ത്ത​റ: എ​ൻ​എ​സ്എ​സ് ഹൈ​സ്ക്കൂ​ളി​ലെ ആ​ദ്യ ബാ​ച്ചി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളു​ടെ 54 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള സം​ഗ​മം വേറി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബി​ൽ വെ​ച്ച് ഒ​ത്തു​കൂ​ടി​യ പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സം​ഗ​മം മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ കൂ​ടിച്ചേര​ലു​കൂ​ടി​യാ​യി.
അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷ​മു​ള്ള ഈ ​കൂ​ടി​ക്കാ​ഴ്ച്ച കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​ണ് ന​ട​ത്തി​യ​ത്. 1964ൽ ​ആ​രം​ഭി​ച്ച ആ​ദ്യ ഹൈ​സ്ക്കൂ​ൾ ബാ​ച്ചി​ൽ 30 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​ച്ചു​പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. കു​റ​ച്ചു പേ​ർ വി​ദേ​ശ​ത്തു​മാ​യി​രു​ന്നു.
5 പേ​ർ ജീ​വി​ച്ചി​രി​പ്പി​ല്ല. ഓ​ർ​മ പു​തു​ക്ക​ലും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ലും ഉ​ച്ച ഭ​ക്ഷ​ണ​വും ചെ​റു വി​നോ​ദ​പ​രി​പാ​ടി​ക​ളു​മാ​യി എ​ല്ലാ​വ​രും പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി.
സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ന്വേ​ഷി​ച്ചു ഇ​ഴ​ചേ​ർ​ത്ത ഹൈ​സ്കൂ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണ് ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും എ​ത്തി​യ​ത്.
ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ത​ങ്ങ​ളു​ടെ ചെ​റു​പ്പ​കാ​ല​ത്തെ വി​കൃ​തി​ക​ളും കു​സൃ​തി​ക​ളും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും എ​ല്ലാം പ​ങ്കു​വെ​ച്ച് വീ​ണ്ടും കൂ​ടി ചേ​രാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പി​രി​ഞ്ഞ​ത്.
ച​ട​ങ്ങി​ൽ പി.​കെ.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും പി.​കെ.​ല​തി​ക ആ​ശം​സാ​പ്ര​സം​ഗ​വും മാ​ത്യു ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.