എ.കെ ബാലന്‍റെ വോ​ട്ട് ക​ച്ച​വ​ട ആ​രോ​പ​ണം പരാജയഭീതി മൂലം: യുഡിഎഫ്
Monday, April 12, 2021 10:57 PM IST
പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് വോ​ട്ട് മ​റി​ച്ചു​വി​റ്റെ​ന്ന എ.​കെ.​ബാ​ല​ന്‍റ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ത​ന്‍റെ പാ​ർ​ട്ടി പ്ര​തി​നി​ധി​യു​ടെ പ​രാ​ജ​യ​ഭീ​തി​യെ മ​റി​ക​ട​ക്കാ​നാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്നും ഇ​ത് പ​രാ​ജ​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ക്ക​ലു​മാ​ണെ​ന്ന് യു​ഡി​എ​ഫ് മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ടി. ശി​വ​ദാ​സ​മേ​നോ​നും വി.​എ​സ് അ​ച്യുതാ​ന​ന്ദ​നു​മ​ട​ക്കം പ്ര​ഗ​ൽ​ഭ​രാ​യ​വ​ർ വി​ജ​യി​ച്ചെ​ങ്കി​ലും അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ളാ​യ കു​ടി​വെ​ള്ളം,റോ​ഡ്, പാ​ലം തു​ട​ങ്ങി​യ​വ​യൊ​ന്നും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് വോ​ട്ട​ർ​മാ​ർ പ​രാ​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ട​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​സ്.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ചോ​ദി​ച്ച സീ​റ്റ് കി​ട്ടാ​ത്ത ദേ​ഷ്യ​മാ​ണ് അ​ഡ്വ.​ജോ​ണ്‍ ജോ​ണി​ന്‍റെ ആ​രോ​പ​ണ​മെ​ന്നും വേ​ണ്ട​ത്ര പ്ര​വ​ർ​ത്ത​ക​രി​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന അ​നു​ഭ​വം എ​ഐ​സി​സി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​കോ​യ​ക്കു​ട്ടി പ​റ​ഞ്ഞു. അ​ണി​ക​ളി​ല്ലാ​ത്ത ജോ​ണ്‍ ജോ​ണി​നെ പു​റ​ത്താ​ക്കി​യാ​ൽ പാ​ർ​ട്ടി​യെ ത​ന്നെ പു​റ​ത്താ​ക്കി​യ പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ കോ​ട്ട​ക​ളി​ൽ അ​ഞ്ചു ത​വ​ണ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച അ​ന​ന്ത​കൃ​ഷ്ണ​ൻ ഇ​ത്ത​വ​ണ മ​ല​ന്പു​ഴ​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ഥാ​നാ​ർ​ത്ഥി എ​സ്.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, ചെ​യ​ർ​മാ​ൻ കെ.​കോ​യ​ക്കു​ട്ടി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ശി​വ​രാ​ജേ​ഷ്, കോ​-ഓ​ർ​ഡി​നേ​റ്റ​ർ വി​ജ​യ് ഹൃ​ദ​യ​രാ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.