വി​ഷു​വിനെ വ​ര​വേ​ൽ​ക്കാ​ൻ ക​രി​ന്പ ഇ​ക്കോ ഷോ​പ്പി​ന്‍റെ വി​ഷു വി​പ​ണി
Monday, April 12, 2021 10:57 PM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് ര​ണ്ടാം ഘ​ട്ട പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും വിഷുവി​നെ വരവേൽക്കാ​ൻ ക​രി​ന്പ ഇ​ക്കോ ഷോ​പ്പി​ന്‍റെ വി​ഷു വിപണി സ​ജീവ​മായി.​വി​ലക്കുറവുകളോ​ടെ വൈ​വിധ്യങ്ങളാ​യ വി​ഷ​ര​ഹി​ത ഉൽപന്നങ്ങളാണ് വി​ഷു വി​പ​ണി​യി​ൽ എ​ത്തിച്ചിരിക്കു​ന്നത്. വി​ഷു വി​പ​ണി​യു​ടെ ആ​ദ്യ വി​ല്പ​ന ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെ​ന്പ​ർ കെ. ​കെ. ച​ന്ദ്ര​നു ന​ൽ​കി ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കോ​മ​ള​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ക​രി​ന്പ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ത്തെ​യും പ​ച്ച​ക്ക​റി ക​ർ​ഷ​ക​രി​ൽ​നി​ന്ന് ക​രി​ന്പ ആ​ഴ്ച​ച​ന്ത​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന ത​നി നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ ഉ​പ​ഭോ ക്താ​ക്ക​ൾ​ക്ക് മി​ത​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ക​രി​ന്പ ഇ​ക്കോ​ഷോ​പ്പി​ന്‍റെ വി​ഷു വി​പ​ണി.വി​ഷു​ക്ക​ണി​ക്കാ​വ​ശ്യ​മാ​യ മ​റ്റു​ൽ​പ്പ​ന്ന​ങ്ങ​ളും വി​ഷു വി​പ​ണി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കൃ​ഷി ഓ​ഫീ​സ​ർ പി. ​സാ​ജി​ദ​ലി, പി.​ജി.​വ​ത്സ​ൻ, പി.​റ​മീ​ജ, പി. ​ശി​വ​ദാ​സ​ൻ, ബി​ന്ദു പ്രേ​മ​ൻ, രാ​ധി​ക, മോ​ഹ​ൻ​ദാ​സ്, അ​നി​ത സ​ന്തോ​ഷ്, ഇ​ക്കോ​ഷോ​പ്പ് പ്ര​സി​ഡ​ന്‍റ് എം.​കെ രാ​മ​കൃ​ഷ്ണ​ൻ, ആ​ഴ്ച ച​ന്ത പ്ര​സി​ഡ​ന്‍റ് ദീ​പ, സെ​ക്ര​ട്ട​റി പ്രി​ൻ​സി, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​ർ മ​ഹേ​ഷ്, ഹേ​മ, സീ​ന, സൗ​മ്യ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.