ഷോ​ള​യൂ​രി​ൽ ച​ന്ദ​ന മോ​ഷ്ടാ​ക്ക​ൾ വനംവകുപ്പിന്‍റെ പി​ടി​യിൽ
Monday, April 12, 2021 12:16 AM IST
അ​ഗ​ളി :ഷോ​ള​യൂ​ർ മ​ര​പ്പാ​ല​ത്തു​നി​ന്നും ച​ന്ദ​നം മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് ച​ങ്ങ​ലീ​രി സ്വ​ദേ​ശി സ​യ്യി​ദ് അ​ഹ​മ്മ​ദ് ജ​ഫ്രി ത​ങ്ങ​ൾ(22), മു​ക്കാ​ലി സ്വ​ദേ​ശി മ​നു(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3:30ഓ​ടെ മ​ര​പ്പാ​ലം വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.​മു​റി​ച്ച ച​ന്ദ​ന​വു​മാ​യി
ബൈ​ക്കി​ൽ വ​ന്ന യു​വാ​ക്ക​ൾ രാ​ത്രി പ​രി​ശോ​ധ​ന​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.​ച​ന്ദ​നം മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ളും അ​ഞ്ചു ക​ഷ​ണം ച​ന്ദ​ന ത​ടി​ക​ളും പി​ടി​ച്ചെ​ടു​ത്തു. ച​ന്ദ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി.
പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി ​സു​ബ്ര​ഹ്മ​ണ്യ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മാ​രാ​യ നി​തി​ൻ, മ​ധു, ഫോ​റ​സ്റ്റ് വാ​ച്ച​ർ ഭ​ര​ത​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.