പ​ന്ത്ര​ണ്ടാ​മ​ത് ദ​യ ഭ​വ​നം ഉ​ദ്ഘാ​ട​നം
Monday, April 12, 2021 12:15 AM IST
കോ​ങ്ങാ​ട്: ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് ദ​യ ഭ​വ​നം പു​ലാ​പ്പ​റ്റ ഉ​മ്മ​ന​ഴി​യി​ൽ പൂ​ർ​ത്തി​യാ​യി. രോ​ഗ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ശ​രീ​ര​വും മ​ന​സും ത​ള​ർ​ന്ന് നി​സ്‌​സ​ഹാ​യ​ത​യു​ടെ ന​ടു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ച്ചു​ന​ല്കു​ന്ന വീ​ടു​ക​ളി​ലൊ​ന്നാ​ണി​ത്.
ദ​യ​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് ദ​യാ​ഭ​വ​നം ഉ​മ്മ​ന​ഴി തു​ള​ച്ചി​പ​റ​ന്പി​ൽ വീ​ട്ടി​ൽ ഖാ​ദ​റി​നും കു​ടും​ബ​ത്തി​നും ന​ൽ​കി. ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് മൂ​ന്നു മാ​സം കൊ​ണ്ടാ​ണ് വീ​ടി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​സ്ത​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ ഇ.​ബി.​ര​മേ​ശ് അ​ധ്യ​ക്ഷ​നാ​യി.