ജി​ല്ല​യി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ കോ​വി​ഡ് നി​രീ​ക്ഷ​ണം ഉൗ​ർ​ജി​തം
Monday, April 12, 2021 12:15 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ക ല​ക്ഷ്യ​മി​ട്ട് നി​യ​മി​ച്ചി​ട്ടു​ള്ള സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ സ​ജീ​വ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ക​ണ്ടെ​ത്തു​ന്ന​തു​മാ​യ പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭ​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ക, സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗം, ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്നും നി​രീ​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്. ജി​ല്ല​യി​ലാ​കെ 111 സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്നലെ 109 കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
ക​ണ്ടെയ്ൻ​മെ​ൻ​റ് സോ​ണു​ക​ൾ
പാ​ല​ക്കാ​ട് : അ​ഞ്ചി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ് നി​ല​വി​ൽ ക​ണ്ട​യ്ൻ​മെ​ൻ​റ് സോ​ണു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​വും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ മാ​ർ​ച്ച് അ​വ​സാ​ന ആ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ പ്ര​ഖ്യാ​പി​ച്ച അ​ക​ത്തേ​ത്ത​റ, അ​ന്പ​ല​പ്പാ​റ, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, എ​രി​മ​യൂ​ർ, കൊ​ടു​ന്പ്, കൊ​ല്ല​ങ്കോ​ട്, കു​ലു​ക്ക​ല്ലൂ​ർ, കു​ത്ത​നൂ​ർ, മ​ണ്ണൂ​ർ, മു​ത​ല​മ​ട, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, പ​റ​ളി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പെ​രു​വ​ന്പ്, പു​തു​ന​ഗ​രം, ഷൊ​ർ​ണൂ​ർ, ത​രൂ​ർ, വ​ട​ക്ക​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ വ​ല്ല​പ്പു​ഴ, വ​ണ്ടാ​ഴി എ​ന്നി​വ​യാ​ണ് ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ൻ​റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭ​ക​ളി​ൽ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യോ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പ്ര​വേ​ശ​നം വി​ല​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല.
കൂ​ടാ​തെ ആ​രോ​ഗ്യ​വ​കു​പ്പ് കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ ക്കു​ക​യും വാ​ക്സി​നേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ക​യും ചെ​യ്തു വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.