സ്ക്വാ​ഡ് നീ​ക്കം ചെ​യ്ത​തു 9162 പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ
Tuesday, March 9, 2021 12:18 AM IST
പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്ത​ത് 9162 പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ. തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​നേ​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ്ള​ക്സു​ക​ൾ, ബാ​ന​റു​ക​ൾ, ബോ​ർ​ഡു​ക​ൾ, നോ​ട്ടീ​സു​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് നീ​ക്കം ചെ​യ്ത​ത്.
ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യ 9162 ബോ​ർ​ഡു​ക​ളി​ൽ 5729 ബോ​ർ​ഡു​ക​ൾ സ്ക്വാ​ഡ് നീ​ക്കം ചെ​യ്തു. ബാ​ക്കി​യു​ള്ള​വ സ്ഥാ​പി​ച്ച​വ​ർ ത​ന്നെ നീ​ക്കം ചെ​യ്തു. പു​റ​മേ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ 181 ബോ​ർ​ഡു​ക​ൾ 35 എ​ണ്ണം സ്ക്വാ​ഡ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ 12 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 12 ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളും ഒ​രു ജി​ല്ലാ​ത​ല സ്ക്വാ​ഡും ഉ​ൾ​പ്പെ​ടെ 13 ടീ​മു​ക​ളു​മാ​ണ് ഉ​ള്ള​ത്. ഫെ​ബ്രു​വ​രി 27 മു​ത​ലാ​ണ് സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.