ഒ​റ്റ​പ്പാ​ല​ത്തും ഷൊ​ർ​ണൂ​രി​ലും സിപിഎം ​പ​ട്ടി​ക​യി​ൽ വ​ൻ ട്വി​സ്റ്റ്
Tuesday, March 9, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തും ഷൊ​ർ​ണൂ​രി​ലും സി ​പി എം ​സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ വ​ൻ ട്വി​സ്റ്റ് . ഒ​റ്റ​പ്പാ​ല​ത്ത് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ഉ​ണ്ണി ത​ന്നെ ര​ണ്ടാ​മൂ​ഴ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ഈ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു​കൊ​ണ്ട് ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​ഡ്വ:​കെ പ്രേം​കു​മാ​റി​നാ​ണ് ഇ​ത്ത​വ​ണ ന​റു​ക്ക് വീ​ഴു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
ഷൊ​ർ​ണൂ​രി​ൽ പി.​കെ. ശ​ശി​ക്ക് പ​ക​രം പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സി .​കെ രാ​ജേ​ന്ദ്ര​ൻ ത​ന്നെ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​വി​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ മു​ഴു​വ​ൻ തെ​റ്റി​ച്ചു​കൊ​ണ്ട് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ മാ​റ്റം വ​ന്നു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ പി.​മ​മ്മി​ക്കു​ട്ടി​ക്കാ​ണ് ന​റു​ക്ക് വീ​ണ​താ​യി സൂ​ച​ന. ജി​ല്ലാ ക​മ്മി​റ്റി ത​യ്യാ​റാ​ക്കി​യ പു​തി​യ ലി​സ്റ്റ് അം​ഗീ​ക​രി​ക്കേ​ണ്ട​ത് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ്.
ഒ​റ്റ​പ്പാ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പി.​ഉ​ണ്ണി​ക്ക് പു​റ​മേ പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ജ​യ​ദേ​വ​ൻ,മു​ൻ എം​എ​ൽ​എ .എം ​ഹം​സ, എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ഒ​രി​ക്ക​ൽ കൂ​ടി മ​ത്സ​രി​ക്കാ​ൻ ത​യ്യാ​റാ​യി നി​ൽ​ക്കു​ന്ന തി​നി​ട​യി​ലാ​ണ് തി​ക​ച്ചും അ​വി​ചാ​രി​ത​മാ​യി അ​ഡ്വ​ക്കേ​റ്റ് പ്രേം​കു​മാ​റി​ന്‍റെ പേ​ര് പൊ​ന്തി വ​ന്ന​ത്. മു​ൻ എം​എ​ൽ​എ എം.​ഹം​സ​യും ത​നി​ക്ക് സീ​റ്റ് ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ശ​ക്ത​മാ​യ ക​രു​ക്ക​ൾ നീ​ക്കി​യി​രു​ന്നു.
നി​ല​വി​ൽ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് എം.​ഹം​സ. ഷൊ​ർ​ണൂ​രി​ൽ പി.​കെ.​ശ​ശി ക്ക് ​പ​ക​രം പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​രാ​ജേ​ന്ദ്ര​നെ ത​ന്നെ​യാ​ണ് മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഒ​രാ​ൾ​ക്കു സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​മ്മി​ക്കു​ട്ടി​ക്ക് ന​റു​ക്കു വീ​ണ​ത്.