കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, March 9, 2021 12:18 AM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ താ​ഴെ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പെ​രു​ന്പ​ടാ​രി സ്വ​ദേ​ശി​ക​ളാ​യ ഷൗ​ക്ക​ത്ത​ലി (67), സു​ബൈ​ർ (39), മു​ഹ​മ്മ​ദ് ഷാ​മി​ൽ(3), ജം​ഷി​ല (42), റം​ല (29), ഷ​മീം, അ​ബ്ദു​ൽ സ​മീ​ർ (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.