വി​ള​യോ​ടി പു​ഴ​പ്പാ​ലം അ​പ​ക​ട വ​ള​വി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാണം തു​ട​ങ്ങി
Tuesday, March 9, 2021 12:16 AM IST
ചി​റ്റൂ​ർ: വി​ള​യോ​ടി പു​ഴ​പ്പാ​ലം തി​രി​വു റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള ഗ​ർ​ത്തം ഒ​ഴി​വാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മാ​ണം തു​ട​ങ്ങി. പ്ര​ദേ​ശ​ത്ത് മു​ൻ​പു ന​ട​ന്ന നി​ര​വ​ധി വാ​ഹ​ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ദീ​പി​ക വാ​ർ​ത്ത റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു.
25 ല​ക്ഷം ചി​ല​വി​ൽ വ​ൻ​കി​ട സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് പൊ​തു​മ​രാ​മത്ത് ​വി​ഭാ​ഭ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​ൽ നി​ർ​മ്മാ​ണം പൂർ​ത്തിക​രി​ക്കാ​നാ​ണ് ല​ക്ഷ്യം.
കു​ത്ത​നെ​യു​ള്ള കൊ​ടും​വ​ള​വി​ൽ മു​ൻ​പ് സ്വ​കാ​ര്യബ​സ്, ലോ​റി, കാ​ർ ഉ​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കു​മേ​റ്റി​രു​ന്നു. രാ​ത്രി സ​മ​യ​ങ്ങ​ളി​ല​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​രി​ക്കു​ന്ന​ത്.
എ​തി​ർ​വ​ശ​ത്തു വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി​കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​ർ ഇ​രു​പ​ത​ടി താ​ഴ്ച​യി​ൽ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി​യ അ​പ​ക​ട​വും ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്.
വ​ണ്ടി​ത്താ​വ​ളം ചി​റ്റൂ​ർ പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ബ​സ് ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി ഗ​ർ​ത്തം നി​ല​കൊ​ള്ളു​ന്ന​ത്. പു​ഴ​യോ​ര​ത്ത് ചെ​ടി​ക​ളു​ടെ മ​റ​വി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന പ​ന്നി​ക്കൂ​ട്ടം ഈ ​ഗ​ർ​ത്തം വ​ഴി റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന​തും വാ​ഹ​ന​യാ​ത്ര​യ്ക്ക് ഭീ​തി​ജ​ന​ക​മാ​യി​ട്ടു​ണ്ട്. സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.