എ​ടി​എം മെ​ഷീ​ൻ ത​ക​ർ​ത്ത സംഭവം: അ​ന്വേ​ഷ​ണം തുടങ്ങി
Tuesday, March 9, 2021 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ : ബാ​ങ്ക് എ​ടി​എം മെ​ഷീ​നി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ലൂ​ർ സു​ൽ​ത്താ​ൻ​പ്പേ​ട്ട സെ​ഞ്ചേ​രി ജം​ഗ്ഷ​നി​ലു​ള്ള കാ​ന​റാ ബാ​ങ്ക് എ​ടി​എ​മ്മി​ലാ​ണ് ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​ത്. ഇ​ന്ന​ലെ അ​തി​രാ​വി​ലെ എ​ടി​എം സെ​ൻ​റ​റി​ലെ​ത്തി​യ മോ​ഷ്ടാ​വ് പ​ണ​മെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ക​ത്തു​ക​യ​റി മെ​ഷി​ൻ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സേ​ഫ്റ്റി അ​ലാ​റം ശ​ബ്ദി​ച്ച​തി​നാ​ൽ ശ്ര​മം പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ച്ച് മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച്ച​യാ​ണ് കൗ​ണ്ടം പാ​ള​യം കൗ​ണ്ട​ർ മി​ൽ​സി​ലും സ​മാ​ന​മാ​യ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്നി​രു​ന്നു.