എൽഡിഎഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Monday, March 8, 2021 12:34 AM IST
നെന്മാ​റ : ഇ​ഡി​യേ​യും ക​സ്റ്റം​സി​നെ​യും മു​ന്നി​ൽ നി​ർ​ത്തി എ​ൽ​ഡി​എ​ഫ് മ​ന്ത്രി​മാ​രെ​യും ഉ​ദ്യാ​ഗ​സ്ഥ​രെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നു ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് നെന്മാ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ക്ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി തോ​ട്ടം നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​പ്രേ​മ​ൻ, ജ​ന​താ​ദ​ൾ എ​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ദേ​വ​ൻ നെന്മാ​റ, കെ.​ബാ​ല​ച​ന്ദ്ര​ൻ , അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ ദി​നാ​ച​ര​ണ​വും
പ്ര​തി​ഷേ​ധ ജ്വാ​ല​യും

പാ​ല​ക്കാ​ട് : അ​ന്ത​ർ​ദേ​ശീ​യ വ​നി​ത ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ൻ​ടി​യു​സി വ​നി​ത വി​ഭാ​ഗ​മാ​യ വു​മ​ണ്‍ വ​ർ​ക്കേ​ഴ്സ് കൗ​ണ്‍​സി​ൽ ഐ​എ​ൻ​ടി​യു​സി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 3ന് ​പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് പ​പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തും. പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ വ​നി​ത പ്ര​സി​ഡ​ന്‍റ് അ​ൽ​ക്ക ക്ഷ​ത്രി​യ നി​ർ​വ്വ​ഹി​ക്കും.

പ്രോ​ജ​ക്ട് അ​വ​ത​ര​ണം

പാ​ല​ക്കാ​ട് :പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​പി, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ’കോ​വി​ഡ് പ്ര​തി​സ​ന്ധി​യും അ​തി​ജീ​വ​ന​വും ഒ​രു പ​ഠ​നം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്രൊ​ജ​ക്ട് അ​വ​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.