മംഗലംഡാം: വണ്ടാഴി പഞ്ചായത്തിലെ 13, 14 വാർഡുകൾ ഉൾപ്പെടുന്ന ജനവാസ മേഖലകൾ പറന്പികുളം കടുവാ സങ്കേതത്തിന്റെ ബഫർ സോണാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ കെ.ബാബു, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ രമേഷ് എന്നിവരുടെ നേതൃത്വത്തിൽ കർഷക സംരക്ഷണ സമിതി പറന്പിക്കുളം ടൈഗർ റിസർവ് വാർഡന് നിവേദനം നൽകി.
മംഗലംഡാം ഫൊറോന വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, കടപ്പാറ പള്ളി വികാരി ഫാ.ജിനോ പുരമഠത്തിൽ, ടോണി പരിയംകുളം, ബെന്നി ജോസഫ്, കെ.എസ്.ശ്രീജിത്ത്, സോമൻ കൊന്പനാൽ, പ്രഫ.സിബി സ്കറിയ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പറന്പിക്കുളം ടൈഗർ റിസർവ് വാർഡനെ കണ്ടത്.
കൂടുതൽ പ്രശ്നമേഖലയിൽപ്പെട്ട 613 കുടുംബങ്ങളുടെ വെവ്വേറെ നിവേദനങ്ങളും കൈമാറി. പൊൻകണ്ടം പള്ളി വികാരി ഫാ.റോബിൻ കൂന്താനിയിലിന്റെ നേതൃത്വത്തിലാണ് നിവേദനങ്ങൾ തയ്യാറാക്കിയത്. പൊൻകണ്ടം സെന്റ് ജോസഫ് പള്ളി ഹാളിൽ നേരത്തെ നടന്ന സർവ്വകക്ഷി യോഗത്തിലാണ് നിവേദനം നൽ കാൻ തീരുമാനിച്ചിരുന്നത്.
വനം വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെ ബഫർ സോണ്‍ സീറോ ഏരിയ ബഫർ സോണാക്കുക, വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നാശം ഉണ്ടാക്കിയാൽ അതിന് മതിയായ നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രക്ഷോഭ പരിപാടികൾക്കായി കർഷകസംരക്ഷണ സമിതി എന്ന പേരിൽ എം എൽ എ കെ. ഡി. പ്രസേനൻ രക്ഷാധികാരിയായി കമ്മിറ്റിക്കും രൂപം നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് ചെയർമാൻ, ജോണി പരിയംകുളം വൈസ് ചെയർമാൻ, ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ജനറൽ കണ്‍വീനർ, ഫാ.ജിനോ പുരമഠത്തിൽ ജോയിന്റ് കണ്‍വീനർ, മെന്പർമാരായ ഇബ്രാഹിം, സെയ്തലവി, പി.ജെ.മോളി, ബീന ഷാജി കണ്‍വീനർമാർ, ഫാ.റോബിൻ കൂന്താനിയിൽ, ടി.എം.ശശി, സിജി സഖറിയ, കെ.കെ.മോഹനൻ, സണ്ണി ജേക്കബ്, ബെന്നി ജോസഫ്, സുരേഷ് കടപ്പാറ, കെ.ജി.എൽദോസ് ,ബിനു ആലനോലിൽ, സോമൻ കൊന്പനാൽ, ടോമി കൊച്ചുമുറി, ഷാജി വർക്കി,
വി.അബ്ബാസ്, ബോബിൻ മാത്യു, സജി ചുങ്കപ്പുര, ജോയ് ചെരളയിൽ, എം.കെ.ഉണ്ണിക്കൃഷ്ണൻ, കെ.എസ്.ശ്രീജേഷ് നിർവ്വാഹക സമിതി അംഗങ്ങൾ എന്നിവരെയാണ്് അന്ന് തെരഞ്ഞെടുത്തിട്ടുള്ളത്.