തേ​ൻ വി​ള​വെ​ടു​പ്പിൽ ഇ​ത്ത​വ​ണ ഇ​ര​ട്ടി മ​ധു​രം
Thursday, March 4, 2021 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തും വി​പ​ണി​യി​ൽ തെ​റ്റി​ല്ലാ​ത്ത വി​ല ല​ഭി​ക്കു​ന്ന​തും ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ​ക്ക് മ​ധു​രി​ക്കു​ന്ന തേ​ൻ വി​ള​വെ​ടു​പ്പു കാ​ലം. കു​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ത്ത​വ​ണ​യാ​ണ് മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ തേ​ൻ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത്.
ക​ാല​വ​ർ​ഷ​ക്കെ​ടു​തി​യും രോ​ഗ​ങ്ങ​ളും കാ​ര​ണം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​മാ​യി തേ​ൻ വ​ള​രെ കു​റ​വാ​യി​രു​ന്നു. എ​ടു​ക്കു​ന്ന തേ​നി​ന് വി​പ​ണി​യും കു​റ​വാ​യി​രു​ന്നു. ഇ​ത്ത​വ​ണ തേ​നി​ന് ആ​വ​ശ്യ​ക്കാ​ർ ധാ​രാ​ള​മു​ണ്ട്. ഹോ​ർ​ട്ടി​കോ​ർ​പ്പും തേ​ൻ വാ​ങ്ങു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ ത​ച്ച​ന്പാ​റ​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ചെ​റു​തും വ​ലു​തു​മാ​യ തേ​നീ​ച്ച കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ശി​രു​വാ​ണി​ക്ക് തൊ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടു​ത്തെ തേ​നി​ന് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​ണ്. ചെ​റു​തേ​നി​ന് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​വ​ശ്യ​ക്കാ​ർ വ​രാ​റു​ണ്ട്. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ചെ​റു​തേ​ൻ വി​ള​വെ​ടു​പ്പ് അ​മൃ​തം ചെ​റു​തേ​നീ​ച്ച ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​നാ​രാ​യ​ണ​ൻ​കുട്ടി തേ​നെ​ടു​ത്ത് ഉ​ത്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ അ​ജി​ത് എ​സ് ആ​ന​ന്ദ്, തേ​നീ​ച്ച ക​ർ​ഷ​ക​രാ​യ ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ, ജി​ജി​മോ​ൻ ചാ​ക്കോ, പി ​പി ഹം​സ, സി​ദ്ദീ​ഖ് കാ​പ്പു​മു​ഖ​ത്ത്, സു​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ സം​ബ​ന്ധി​ച്ചു.