മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി കോവി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Thursday, March 4, 2021 12:08 AM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് സാ​മൂ​ഹ്യ ആ​രോഗ്യ ​കേ​ന്ദ്ര​ത്തി​ൽ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ൾ​പ്പെ​ടെ 209 പേ​ർ കോ​വി​ഡ് പ്ര​തി​രോധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.​
അ​റു​പ​തു വ​യ​സിനു ​മു​ക​ളി​ലു​ള്ള 63 പേ​രും 146 സം​സ്ഥാ​ന​ സ​ർ​വീസ് ജീ​വ​ന​ക്കാ​രു​മാ​ണ് കു​ത്തി​വെ​പ്പ് ന​ട​ത്തി​യ​ത്.​ ഇ​ന്നു മു​ത​ൽ ന​ന്ദി​യോ​ട് ന​ന്ദി​യോ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി കു​ത്തി​വെ​പ്പ് ന​ട​ക്കും.
കു​ത്തി​വെ​പ്പ് ന​ട​ത്തു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ പേ​ർ രജി​സ്റ്റ​ർ ചെ​യ്യേതാ​ണെ​ന്ന് വകു​പ്പ്അ​ധി​കൃ​ത​ർ​അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ 101 പേ​ർ​ക്ക് കോ​വി​ഡ്: 111 പേ​ർ​ക്ക് രോ​ഗ​മു​ക്തി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 101 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 45 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 54 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന 2 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 111 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1813 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും, 4 പേ​ർ കാ​സ​ർ​ഗോ​ഡ്, 6 പേ​ർ ആ​ല​പ്പു​ഴ, 7 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും, 8 പേ​ർ തി​രു​വ​ന​ന്ത​പു​രം, 33 പേ​ർ തൃ​ശ്ശൂ​ർ, 33 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും, 18 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.