സി​വി​ൽ ഡി​ഫ​ൻ​സ് ദി​നാ​ച​ര​ണം ന​ട​ത്തി
Thursday, March 4, 2021 12:04 AM IST
മ​ല​ന്പു​ഴ: ലോ​ക സി​വി​ൽ ഡി​ഫ​ൻ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ൽ ഡി​ഫെ​ൻ​സ് സേ​നം​ഗ​ങ്ങ​ൾ അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി മൂ​ന്നു പ്രാ​വ​ശ്യം സ​ന്ദ​ർ​ശി​ക്കു​ക​യും താ​മ​സി​ക്കു​ക​യും ചെ​യ്ത 1923ൽ ​സ്ഥാ​പി​ത​മാ​യ ശ​ബ​രി ആ​ശ്ര​മ​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​ൻ സ​ന്ദ​ർ​ഭം ല​ഭി​ച്ച​ത് സി​വി​ൽ ഡി​ഫെ​ൻ​സ് പോ​ലൊ​രു സ​ന്ന​ദ്ധ സേ​ന​ക്ക് ഒ​രു പു​ണ്യ​മാ​ണെ​ന്നു ച​ട​ങ്ങു ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഋ​തീ​ജ് സി.​കെ. പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് സ്റ്റേ​ഷ​നി​ലെ ഫ​യ​ർ & റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ക​ണ്ണ​ദാ​സ്.​വി, ര​ഞ്ജി​ഷ് രാ​ജ്.​ആ​ർ, ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​ജു, സെ​ക്ര​ട്ട​റി ദേ​വ​ൻ.​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​പ്പ​തോ​ളം സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.