ലോ​ക ഡി​ഫ​ൻ​സ് ദി​ന ബോ​ധ​വ​ത്ക്ക​ര​ണ പ​രി​ശീ​ല​നം ന​ട​ത്തി
Thursday, March 4, 2021 12:04 AM IST
ചി​റ്റൂ​ർ: ലോ​ക സി​വി​ൽ ഡി​ഫ​ൻ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി കി​ഴ​ക്ക​ത്ത​റ, വ​ട​ക്ക​ത്ത​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വീ​ട്ട​മ്മ​മാ​ർ​ക്കാ​യി അ​ഗ്നി സു​ര​ക്ഷാ, ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കി. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ​ൽ.​ക​വി​ത പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ അ​ഗ്നി ര​ക്ഷാ നി​ല​യം സി​വി​ൽ ഡി​ഫ​ൻ​സ് കോ​ഡി​നേ​റ്റ​റും ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​റു​മാ​യ എ​ൻ.​ജ​യേ​ഷ് അ​ധ്യ​ക്ഷ​നാ​യി.
ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഓ​മ​ന​ക്ക​ണ്ണ​ൻ കു​ട്ടി, ചി​റ്റൂ​ർ അ​ഗ്നി നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​സ​ത്യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ എ​സ്.​സ​തീ​ഷ്, സി​വി​ൽ ഡി​ഫ​ൻ​സ് ജി​ല്ലാ വാ​ർ​ഡ​ൻ സി.​രാ​ജീ​വ് എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു. ചി​റ്റൂ​ർ അ​ഗ്നി ര​ക്ഷാ നി​ല​യം സി​വി​ൽ ഡി​ഫ​ൻ​സ് ഡെ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ സ​നു എം. ​സ​നോ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. സി​വി​ൽ ഡി​ഫ​ൻ​സ് റീ​ജി​യ​ണ​ൽ വാ​ർ​ഡ​ൻ ഷി​ഹാ​ബു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.