സു​പ്രി​യ സൂ​പ്പ​ർ... വി​ള​വ് നൂ​റു​മേ​നി
Monday, March 1, 2021 11:35 PM IST
ഷൊ​ർ​ണൂർ: പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് വീ​ണ്ടും ഒ​രു പൊ​ൻ തൂ​വ​ൽ കൂ​ടി. പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സു​പ്രി​യ നെ​ൽ​വി​ത്ത് നെ​ല്ല​റ പൊ​ന്നറ​യാ​ക്കും. ഈ ​വി​ത്ത് വ്യാ​പ​ക​മാ​ക്കാ​നും തീ​രു​മാ​നം. ഉ​യ​ർ​ന്ന രോ​ഗ​കീ​ട പ്ര​തി​രോ​ധ​ശേ​ഷി​യും, മി​ക​ച്ച വി​ള​വും സു​പ്രി​യ വി​ത്തി​ൻ​റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
കീ​ട​നാ​ശി​നി,കു​മി​ൾ​നാ​ശി​നി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും രോ​ഗ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നും ഉ​ത്ത​മം. വെ​ള്ള അ​രി കി​ട്ടു​ന്ന സു​പ്രി​യ​യു​ടെ മൂ​പ്പ് 135 മു​ത​ൽ 140 ദി​വ​സം വ​രെ​യാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ​യും ഫ​ല​പ്ര​ദ​മാ​യി അ​തി​ജീ​വി​ക്കാ​ൻ ഇ​തി​ന് ക​ഴി​യു​ന്നു​ണ്ട്. വ​ര​ൾ​ച്ച, ഉ​യ​ർ​ന്ന താ​പ​നി​ല എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ വ​ള​രെ​യേ​റെ ശേ​ഷി​യു​ള്ള സു​പ്രി​യ നെ​ൽ​വി​ത്ത് നെ​ല്ല​റ​യെ സ​മൃ​ദ്ധ​മാ​ക്കാ​ൻ പോ​ന്ന​താ​ണെ​ന്ന് ഇ​തി​ന​കം തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ത​ണ്ടി​ന് ബ​ലം കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ ക​തി​രി​ട്ട് മൂ​ക്കു​ന്പോ​ൾ ചാ​ഞ്ഞ് വീ​ഴി​ല്ലെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഇ​തി​നാ​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​യ്ത്തി​നും മെ​തി​ക്കും വ​ള​രെ​യേ​റെ അ​നു​യോ​ജ്യ​വു​മാ​ണ്.
ഉ​യ​രം​കൂ​ടി​യ ചെ​ടി​ക​ളും വീ​തി​കൂ​ടി​യ ഓ​ല​ക​ളും ഇ​ട​തൂ​ർ​ന്ന ക​തി​രു​ക​ളും പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ മി​ക​ച്ച വി​ള​വാ​ണ് സു​പ്രി​യ ന​ൽ​കി​യ​ത്. ഇ​തു കൊ​ണ്ട് ത​ന്നെ വ​രു​ന്ന സീ​സ​ണി​ൽ പു​തി​യ ഈ ​നെ​ൽ​വി​ത്ത് പാ​ല​ക്കാ​ട്ടെ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ൽ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി 10 ഹെ​ക്ട​റോ​ളം കൃ​ഷി​ഭൂ​മി​യി​ലാ​ണ് സു​പ്രി​യ കൃ​ഷി ഇ​റ​ക്കി​യ​ത്. ഇ​ത് വ​ൻ​വി​ജ​യ​മാ​ണ് ന​ൽ​കി​യ​ത്. വ​ര​ൾ​ച്ച​യെ​യും ചൂ​ടി​നെ​യും പ്ര​തി​രോ​ധി​ക്കാ​ൻ വ​ള​രെ ശേ​ഷി​യു​ള്ള ഈ ​വി​ത്തി​നം ജ​ല​ക്ഷാ​മ​മു​ള്ള മേ​ഖ​ല​ക​ളി​ലും ന​ല്ല​തു​പോ​ലെ വി​ള​യി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. അ​ടു​ത്ത സീ​സ​ണി​ൽ ഇ​ത് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
ഇ​തു​വ​രെ കൃ​ഷി​ചെ​യ്ത് ഇ​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് സു​പ്രി​യ​ക്ക് ല​ഭി​ച്ച​ത്. മി​ക​ച്ച നെ​ൽ​വി​ത്ത് ഉ​ൽ​പാ​ദി​പ്പി​ച്ച​ടു​ത്ത പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​നും സു​പ്രി​യ വ​ലി​യ അ​ഭി​മാ​ന​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.