വീ​ഴ്മ​ല​യി​ൽ അകിൽമരം വ്യാപകമായി മോഷണം പോകുന്നു
Monday, March 1, 2021 11:35 PM IST
ആ​ല​ത്തൂ​ർ: വീ​ഴ്മ​ല​യി​ൽ പ്ലാ​ങ്ങോ​ട് ഭാ​ഗ​ത്ത് വ​ൻ​തോ​തി​ൽ അകിൽ മോ​ഷ​ണം പെ​രു​കു​ന്നു. കാ​ത​ലു​ള്ള ഏ​ക​ദേ​ശം നൂ​റോ​ളം അ​കി​ൽ മ​ര​ങ്ങ​ളാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മു​റി​ച്ച് ക​ട​ത്തി​യി​രി​ക്കു​ന്ന​ത്.
മു​റി​ച്ച മ​ര​ങ്ങ​ളു​ടെ കു​റ്റി​ക​ൾ പ​ല​തും മ​ണ്ണി​ട്ട് മൂ​ടി​യും ക​ല്ലു​ക​ൾ ക​യ​റ്റി​വ​ച്ചും കാ​ണാ​ത്ത നി​ല​യി​ൽ ആ​ക്കി​യി​രു​ന്നു. ഒ​രു മ​ര​ത്തി​ൽ നി​ന്ന് എ​ക​ദേ​ശം പ​ത്ത് കി​ലോ​യി​ല​ധി​കം ച​ന്ദ​നം എ​ന്ന ക​ണ​ക്കി​ൽ ല​ക്ഷ​ങ്ങ​ളു​ടെ മോ​ഷ​ണ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാന്പ് ന​ട​ത്തി

കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി. ഐ​ ഫൗ​ണ്ടേ​ഷ​ൻ, റോ​ട്ട​റി ക്ല​ബ് കോ​യ​ന്പ​ത്തൂ​ർ ടെ​ക്സി​റ്റി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ പാ​രി​ഷ്ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു മ​ണി മു​ത​ൽ 5 മ​ണി വ​രെ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി​യ​ത്.
ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ക്കാ​ര​ൻ​മാ​ർ, മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ട​വ​കാം​ഗ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാന്പിൽ പ​ങ്കെ​ടു​ത്തു.