ഒ​ട്ടു​പാ​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു
Monday, March 1, 2021 11:32 PM IST
മം​ഗ​ലം​ഡാം : ഓ​ടം​തോ​ട് മേ​ഖ​ല​യി​ൽ ഒ​ട്ടു​പാ​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​തി​നോ​ട​കം വി​വി​ധ വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ൽ നി​ന്നാ​യി മു​ന്നൂ​റ് കി​ലോ​യി​ല​ധി​കം ഒ​ട്ടു​പാ​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി ഓ​ടം തോ​ട്ടി​ലെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഒ​രു മ​ണി​ക്ക് മു​ന്പേ തോ​ട്ട​ത്തി​ൽ നി​ന്ന് പോ​കും. ഈ ​സ​മ​യം നോ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ഷെഡി​ലും മു​റ്റ​ത്തു​മാ​യി ഉ​ണ​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ന്ന ഒ​ട്ടു പാ​ൽ എ​ടു​ത്തു കൊ​ണ്ട് പോ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ​യൊ​ക്കെ റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കാ​ൻ ഇ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ന​ഷ​്ട​പ്പെ​ട്ട​താ​യി പ​റ​യു​ന്നി​ല്ല. മ​ഠ​ത്തി​നാ​ൽ ജോ​സ​ഫ് ചാ​ക്കോ, ചി​റ​യ്ക്ക​ൽ ആ​ന്‍റോ, ലാ​ൻ​സി, ലാ​ൽ, മേ​രിക്കു​ട്ടി, പു​ളി​ക്ക​ൽ കു​ട്ടി​ച്ച​ൻ, കു​ള​ങ്ങ​ര​ത്ത് ഷി​ജോ, കു​ട്ട​ൻ തു​ട​ങ്ങി പ​ല​രു​ടേ​യും ഒ​ട്ടുപാ​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.പ​റ​ന്പു​ക​ളി​ൽ വീ​ണ് കി​ട​ക്കു​ന്ന പ​ഞ്ഞി​ക്കാ​യ പെ​റു​ക്കു​ന്ന​തി​നും പ​ച്ച​മ​രു​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​ണെ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന ചി​ല​രെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​യു​ന്നു​ണ്ട്. ആ​ദ്യ​മൊ​ക്കെ ചെ​റി​യ തോ​തി​ലാ​യി​രു​ന്ന​ത് മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ മം​ഗ​ലം​ഡാം പോ​ലീസി​ൽ പ​രാ​തി ന​ൽ​കി.