മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Saturday, February 27, 2021 11:48 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​ർ പ​ന്ത​പ​റ​ന്പി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ,ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് എ​ന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ നെന്മാറ ഭാ​ഗ​ത്തേ​ക്കും ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും മു​ട​പ്പ​ല്ലൂ​രി​ലേ​ക്കും വ​രി​ക​യാ​യി​രു​ന്നു.

എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ഓ​ടി​ക്കു​ന്ന​വ​ർ മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പ​ന്ത​പ്പ​റ​ന്പ് കു​ള​ത്തി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​കൂ​ട്ടി​യി​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ത​യോ​ര​ത്തേ​ക്ക് മ​റി​ഞ്ഞു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പാ​ത​വ​ക്കി​ലെ വ​ലി​യ ക​ല്ലു​ക​ളി​ൽ ക​യ​റി താ​ഴേ​ക്ക് പ​തി​ച്ചു. ബൈ​ക്കി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.​വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.