മുതലമട: കാന്പ്രത്ത്ച്ചള്ള ശ്രീ മഹാഗണപതി ക്ഷേത്രം ഉത്സവം കോവിഡ് നിബന്ധനകൾക്ക് വിധേയമായി ഇന്നു തുടങ്ങും. വൈകുന്നേരം 4 ന് പ്രസാദ ശുദ്ധി, ഭഗവദ് സേവ, സഹസ്രനാമ പുഷ്പാജ്ഞലി, വാ സ്തുബലി, അത്താഴപൂജ, തുടർന്നു പ്രസാദ വിതരണം. 28 ന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഉഷപൂജ, ധാര, പഞ്ചഗവ്യം, പഞ്ചകം, ഉപദേവന്മാർക്ക് ഒറ്റ കലശപൂജകൾ, കലശം ആടി ഉച്ചപൂജ, പ്രസാദ വിതരണം. വൈകുന്നേരം 5 ന് ദീപാരാധന , ഭഗവത് സേവ, ലളിത സഹസ്രനാമാർച്ചന, അത്താഴപൂജ, പ്രസാദ വിതരണം മാർച്ച് ഒന്നിന് കാലത്ത് 5 ന് മഹാഗണപതി ഹോമം, ഉഷപൂജ. നവഗ്രഹങ്ങൾക്ക് കലശം, ഉഷപൂജ, നാഗങ്ങൾ, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർക്ക് കലശങ്ങൾ ആടിപൂജകൾ ,ഗണപതിക്ക് പഞ്ചഗവ്യം ഉച്ചപൂജ. പ്രസാദ വിതരണത്തോടെ ഉത്സവത്തിനു സമാപനമാവും.