ത​മി​ഴ്നാ​ട്ടി​ൽ 12400 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു പ്ര​ധാ​ന​മ​ന്ത്രി
Saturday, February 27, 2021 1:10 AM IST
കോ​യ​ന്പ​ത്തൂ​ർ: 12400 കോ​ടി രൂ​പ മ​തി​പ്പു​വ​രു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്കം കു​റി​ച്ചു.
കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി ഇ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ സെ​ൽ​വം, മ​ന്ത്രി എ​സ്.​പി വേ​ലു മ​ണി, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​രു​ക​ൻ, ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി, ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണം ന​ൽ​കി.
തു​ട​ർ​ന്ന് കൊ​ഡി​സി​യ ട്രേ​ഡ് സെ​ന്‍റ​റി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ നെ​യ്വേ​ലി അ​ണു​നി​ല​യം, എ​ൻ.​എ​ൽ.​സി.​എ​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് 12400 കോ​ടി രൂ​പ മ​തി​പ്പു വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​യ്വേ​ലി അ​ണു നി​ല​യം, വി​വി​ധ സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ, പാ​ല​ങ്ങ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ, തി​രു​പ്പൂ​ർ, മ​ധു​രൈ, ട്രി​ച്ചി, എ​ന്നി​വി​ട​ങ്ങ​ളി​ൽ ചേ​രി നി​ർ​മാ​ജ​ന ബോ​ർ​ഡി​നു കീ​ഴി​ൽ നി​ർ​മ്മി​ച്ച വീ​ടു​ക​ൾ എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ, മ​ധു​ര, തി​രു​പ്പൂ​ർ, തി​രു​നെ​ൽ​വേ​ലി, സേ​ലം, ത​ഞ്ചാ​വൂ​ർ, വേ​ലൂ​ർ, ട്രി​ച്ചി, തൂ​ത്തു​ക്കു​ടി എ​ന്നീ ഒ​ൻ​പ​ത് സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ത​റ​ക്ക​ല്ലി​ട്ടു. ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ച​തു പോ​ലെ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യി​ൽ 7 ടെ​ക്സ്റ്റൈ​ൽ പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ച്ച​താ​യി പ​റ​ഞ്ഞു. മ​ഹാ​ൻ​മാ​രാ​യ ഒ​രു പാ​ട് വ്യ​ക്തി​ക​ളെ വാ​ർ​ത്തെ​ടു​ത്ത കൊ​ങ്ങു​മ​ണ്ഡ​ല​ത്തി​ൽ നി​ൽ​ക്കു​ന്ന​തി​ൽ ഞാ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു . ഇ​ന്ത്യ​യെ വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ ന​യി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് ജ​ന​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന​ത്. ബി​ജെ​പി​യും എ​ഡി​എം​കെ​യും ഇ​തി​ന് ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ മാ​റ്റം വ​രു​മെ​ന്നും ജ​ന​ങ്ങ​ൾ അ​തി​ന് ത​യ്യാ​റാ​യി വ​രി​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.