വടക്കഞ്ചേരിയിലും പരിസരങ്ങളിലും പിടിച്ചുപറിസംഘങ്ങൾ വിലസുന്നു
Saturday, February 27, 2021 1:09 AM IST
വ​ട​ക്ക​ഞ്ചേ​രി:​വ​ള്ളി​യോ​ടും പി​ടി​ച്ചു​പ​റി സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു. ഇ​ന്ന​ലെ അ​തി​രാ​വി​ലെ മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പം പ​ള്ളി​യി​ലേ​ക്ക് പോ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു.
ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.​എ​ന്നാ​ൽ പി​ടി​ച്ചു​വ​ലി​യി​ൽ ക​ഴു​ത്തി​ൽ ധ​രി​ച്ചി​രു​ന്ന കൊ​ന്ത​യാ​ണ് കി​ട്ടി​യ​ത്. ഇ​വ​രു​ടെ ക​ഴു​ത്തി​ൽ സ്വ​ർ​ണ്ണ​മാ​ല ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് പൊ​ട്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം സം​ഘം നെന്മാറ റോ​ഡി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ച് പോ​യി.​
ര​ണ്ടാ​ഴ്ച മു​ന്പ് ക​ണ്ണ​ന്പ്ര ചു​ണ്ണാ​ന്പു​ത​റ​യി​ൽ വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ മൂ​ന്ന് പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​മു​ണ്ടാ​യി. ഈ ​മാ​സം ത​ന്നെ കി​ഴ​ക്ക​ഞ്ചേ​രി മേ​ലി​ടു​ക്കാ​വി​ൽ ചാ​യ​ക​ട ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്നി​രു​ന്നു.​
പു​ല​ർ​ച്ചെ ക​ട​യി​ലേ​ക്കു​ള്ള പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്പോ​ഴാ​യി​രു​ന്നു പി​ടി​ച്ചു​പ​റി ന​ട​ന്ന​ത്. സി ​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഈ ​കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.​
കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​ങ്കാ​വി​ലും ടൗ​ണി​ന​ടു​ത്ത് കൊ​ടി​ക്കാ​ട്ട്ക്കാ​വ് ക്ഷേ​ത്ര വ​ഴി​യി​ൽ വെ​ച്ചും ഈ​യ​ടു​ത്ത കാ​ല​ത്ത് മാ​ല പൊ​ട്ടി​ക്ക​ൽ സം​ഭ​വ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. അ​തി​രാ​വി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ലേ​ക്കും ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും ജോ​ലി​ക്കു പോ​കു​ന്ന​വ​രെ​യെ​ല്ലാം നി​രീ​ക്ഷി​ച്ചാ​ണ് പി​ടി​ച്ചു​പ​റി ന​ട​ക്കു​ന്ന​ത്. അ​സ​മ​യ​ങ്ങ​ളി​ൽ ആ​ളൊ​ഴി​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.