പാലക്കാടൻകാറ്റ് എങ്ങോട്ട്..‍?
Saturday, February 27, 2021 1:09 AM IST
സ്വന്തം ലേഖകൻ
പാ​ല​ക്കാ​ട് : വാ​ള​യാ​ർ ചു​രം ക​ട​ന്നു വീ​ശി​യെ​ത്തു​ന്ന പാ​ല​ക്കാ​ട​ൻ കാ​റ്റി​നു രാ​ഷ്ട്രീ​യ​മാ​യി ആ​രോ​ടും പ്ര​ത്യേ​ക മ​മ​ത​യോ പ​രി​ഭ​വ​മോ ഇ​ല്ലെ​ന്നാ​ണ് കാ​ലം തെ​ളി​യി​ച്ചി​ട്ടു​ള്ള​ത്. ക​ത്തി​പ്പ​ട​രു​ക​യും അ​ടി​പ​ത​റു​ക​യും ചെ​യ്ത ച​രി​ത്രം ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ൾ​ക്കും ഒ​രു​പോ​ലെ. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ച​ങ്കി​ടി​പ്പി​നു വേ​ഗം കൂ​ട്ടു​ന്ന​തും പാ​ല​ക്കാ​ടി​ന്‍റെ ഈ ​പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വം ത​ന്നെ​യാ​ണ്. പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ 11 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​പു​റ​മേ പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ തൃ​ത്താ​ല​യു​ൾ​പ്പെ​ടെ 12 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണ് പാ​ല​ക്കാ​ട്ട്.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം എ​ൽ.​ഡി.​എ​ഫി​ന് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, എ​ല്ലാ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി. നേ​തൃ​ത്വം​ന​ൽ​കു​ന്ന എ​ൻ.​ഡി.​എ. വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്.
ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​ട​തു​ചേ​രി​യോ​ട് ഒ​ര​ൽ​പ്പം പ്രി​യം കൂ​ടു​ത​ലാ​ണു ജി​ല്ല​യ്ക്കെ​ന്നു തോ​ന്നാ​മെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും മ​ന​സാ​ൽ വ​രി​ച്ച ച​രി​ത്ര​വും ജി​ല്ല​ക്കു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പു ത​ന്നെ​യാ​ണ് ഇ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണം. ജി​ല്ല​യി​ലെ പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മാ​യി​രു​ന്നു. വി​ജ​യം ര​ണ്ടാം ടേ​മി​ലും ബി​ജെ​പി അ​ധി​കാ​രം ക​യ്യാ​ളു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക ന​ഗ​ര​സ​ഭ​യാ​യ പാ​ല​ക്കാ​ടി​നെ കൂ​ടി ചേ​ർ​ത്തു​വ​ച്ചാ​ലെ ജി​ല്ല​യു​ടെ രാ​ഷ്ട്രീ​യ​ചി​ത്രം പൂ​ർ​ണ​മാ​കു​ക​യു​ള​ളൂ. പാ​ല​ക്കാ​ട്, മ​ല​ന്പു​ഴ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ ക​ണ്ണെ​റി​ഞ്ഞു​ള്ള ബി​ജെ​പി സാ​ന്നി​ധ്യം ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ...
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ സ​മീ​പ​കാ​ല ച​രി​ത്ര​മെ​ടു​ത്താ​ൽ ഇ​ട​തി​ന്‍റെ മേ​ൽ​ക്കോ​യ്മ പ്ര​ക​ട​മാ​യി കാ​ണാം. ആ​കെ​യു​ള്ള 12 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ൻ​പ​തി​ലും വി​ജ​യി​ച്ചാ​ണ് 2016 ൽ ​ജി​ല്ല​യെ ഇ​ട​തു​മു​ന്ന​ണി ഒ​പ്പം​ചേ​ർ​ത്ത​ത്. ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 44.4% നേ​ടി​യാ​ണ് എ​ൽ​ഡി​എ​ഫ് ജി​ല്ല​യി​ൽ ത​രം​ഗ​മാ​യ​ത്. യു​ഡി​എ​ഫ് 36.74% പേ​രു​ടെ പി​ന്തു​ണ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ 16.15% വോ​ട്ടാ​ണ് എ​ൻ​ഡി​എ​യു​ടെ പെ​ട്ടി​യി​ൽ വീ​ണ​ത്.​നി​ല​വി​ലെ നി​യ​മ​സ​ഭ​യി​ലെ ബേ​ബി​യാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​നും സീ​നി​യ​റാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നും ജി​ല്ല​യി​ൽ നി​ന്നാ​ണ് ​ജ​യി​ച്ചു​ക​യ​റി​യ​ത്.
ത​രൂ​രി​ൽ നി​ന്നും വി​ജ​യി​ച്ച എ.​കെ.​ബാ​ല​നും ചി​റ്റൂ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യ കെ.​കൃ​ഷ്ണ​ൻ​ക്കു​ട്ടി​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​ങ്ങ​ളാ​യി. യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​രാ​യ വി.​ടി. ബ​ൽ​റാ​മും ഷാ​ഫി പ​റ​ന്പി​ലു​മാ​ണ് തൃ​ത്താ​ല​യും പാ​ല​ക്കാ​ടും സ്വ​ന്ത​മാ​ക്കി 2016 ൽ ​കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​മാ​നം കാ​ത്ത​ത്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം അ​ങ്കം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. മ​ണ്ണാ​ർ​ക്കാ​ട് പി​ടി​ച്ചെ​ടു​ത്ത മു​സ്ലിം ലീ​ഗി​ലെ എം.​ഷം​സു​ദ്ദീ​ൻ യു​ഡി​എ​ഫ് നി​ര​യി​ലെ മൂ​ന്നാം വി​ജ​യി​യാ​യി. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഉ​ണ്ണി ഒ​റ്റ​പ്പാ​ല​ത്തും പി.​കെ. ശ​ശി ഷൊ​ർ​ണൂ​രും കെ.​വി. വി​ജ​യ​ദാ​സ് കോ​ങ്ങാ​ടും കെ.​ബാ​ബു നെ​ന്മാ​റ​യി​ലും കെ.​ഡി. പ്ര​സേ​ന​ൻ ആ​ല​ത്തൂ​രും ഇ​ട​തു​ജ​യ​ത്തി​ന്‍റെ ചെ​ങ്കോ​ലേ​ന്തി.
വി​.എ​സ്. അച്യുതാനന്ദൻ ഇ​ല്ലാ​തെ
പാ​ല​ക്കാ​ടി​ന്‍റെ മാ​ത്ര​മ​ല്ല രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന്‍റെ കൂ​ടി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റാ​നു​ള്ള നി​യോ​ഗം പ​ല​കു​റി ഏ​റ്റു​വാ​ങ്ങി​യ ച​രി​ത്ര​മാ​ണ് മ​ല​ന്പു​ഴ​ക്ക് പ​റ​യാ​നു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​തി​പ​ക്ഷ നേ​താ​വാ​യും ഇ.​കെ. നാ​യ​നാ​ർ​ക്കൊ​പ്പം നി​ല​കൊ​ണ്ട മ​ല​ന്പു​ഴ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ന്ന ജ​ന​നേ​താ​വ് എ​ത്തി​യ​പ്പോ​ഴും ആ ​പാ​ര​ന്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ചു. ഇ​ത്ത​വ​ണ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇ​ല്ലാ​തെ​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പ​ക​ര​ക്കാ​ര​ൻ ആ​രാ​കു​മെ​ന്ന​ത് ആ​കാം​ഷ​യി​ലാ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ, മു​ൻ എം​പി​മാ​രാ​യ എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്, എം.​ബി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളാ​ണ് മ​ല​ന്പു​ഴ​യി​ലേ​ക്കു​ള്ള പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. നാ​ലു തെര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി കോ​ൺ​ഗ്ര​സി​നു വേ​ണ്ടി ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള​വ​രാ​ണ് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി എ​ത്തി​യ​ത്.
ത്രി​കോ​ണ​പ്പോ​രി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ലം
ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ ത്രി​കോ​ണ​പ്പോ​രാ​ട്ട​ത്തി​നു സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​മാ​ണ് പാ​ല​ക്കാ​ട്. ന​ഗ​ര​ഭ​ര​ണം കൈ​യ്യാ​ളു​ന്ന ബി​ജെ​പി​യും ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ളും ഒ​രു​പോ​ലെ പാ​ല​ക്കാ​ടി​ൽ ചൂ​ടു​കൂ​ട്ടു​ന്നു. വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പാ​ല​ക്കാ​ടി​ന് മു​ൻ​നി​ര സ്ഥാ​ന​മാ​ണ് ബി​ജെ​പി ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​ത്തെ വി​ജ​യം ഒ​രി​ക്ക​ൽ കൂ​ടി ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നാ​കു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.
ഹാ​ട്രി​ക് ജ​യം തേ​ടു​ന്ന ഷാ​ഫി പ​റ​ന്പി​ൽ ത​ന്നെ ഇ​ത്ത​വ​ണ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ട​യാ​ളി​യാ​യി ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്ന​ത് ഏ​താ​ണ്ട് ഉ​റ​പ്പാ​ണ്. മെ​ട്രോ മാ​ൻ ഇ.​ശ്രീ​ധ​ര​ന്‍റെ ക​ട​ന്നു വ​ര​വോ​ടു കൂ​ടി ബി​ജെ​പി​യു​ടെ സാ​ധ്യ​താ പ​ട്ടി​ക​ക്ക് തി​ള​ക്ക​മേ​റി​യി​രി​ക്കു​ക​യാ​ണ്. യു​വ​മോ​ർ​ച്ച നേ​താ​വും സം​സ്ഥാ​ന വ​ക്താ​വു​മാ​യ സ​ന്ദീ​പ് വാ​ര്യ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള മ​റ്റൊ​രു പേ​ര്. ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​റാ​യ എ​ൻ.​ന​ടേ​ശ​ന്‍റെ പേ​രും ചി​ല കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു.
തൃ​ത്താ​ല​പ്പോ​ര് ക​ന​ക്കും
ച​രി​ത്ര​ത്തി​ലേ​ക്കു ആ​ഴ്ന്നി​റ​ങ്ങി​യാ​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും തു​ല്യ​ജ​യം സ​മ്മാ​നി​ച്ച മ​ണ്ഡ​ല​മാ​ണ് തൃ​ത്താ​ല. തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ വി​ജ​യി​ച്ച് മ​ണ്ഡ​ലം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ന്നി​ച്ചേ​ർ​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ചാ​ണ് വി.​ടി. ബ​ൽ​റാം എ​ന്ന യു​വ സാ​ര​ഥി 2011ൽ ​വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. ജി​ല്ല​യി​ലെ മ​റ്റേ​തു മ​ണ്ഡ​ല​ത്തി​ലേ​ക്കാ​ളും സി​പി​എം നേ​തൃ​ത്വം മ​ന​സു​കൊ​ണ്ട് വി​ജ​യം ആ​ഗ്ര​ഹി​ക്കു​ന്ന​ത് തൃ​ത്താ​ല​യാ​കും. 2016ൽ ​വി​ജ​യം ആ​വ​ർ​ത്തി​ച്ച ബ​ൽ​റാം ലീ​ഡും ഉ​യ​ർ​ത്തി. മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു തൃ​ത്താ​ല​യി​ൽ നി​ന്നു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ൽ​റാം രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​നു​ള്ള അ​ര​ങ്ങു​ണ​ർ​ന്നു ക​ഴി​ഞ്ഞു.
മ​ന്ത്രി മ​ണ്ഡ​ല​ങ്ങ​ൾ
ത​രൂ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യ മ​ന്ത്രി എ.​കെ. ബാ​ല​ൻ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന​താ​ണ് സൂ​ച​ന. ബാ​ല​ൻ മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ ശാ​ന്താ​കു​മാ​രി​ക്കാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത. മ​ണ്ഡ​ല​ത്തി​ലെ ത​ന്നെ യു​വ​നേ​താ​വാ​യ സി.​പ്ര​കാ​ശ​നാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി. സ​മാ​ന പ​രീ​ക്ഷ​ണ​ത്തി​നു ത​ന്നെ​യാ​കും കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ​യും മു​തി​രു​ക.
മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ത​ന്നെ​യാ​കും ചി​റ്റൂ​രി​ൽ ഇ​ത്ത​വ​ണ​യും ഇ​ട​തു സ്ഥാ​നാ​ർ​ഥി​യെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. സി​പി​എ​മ്മി​നു കാ​ര്യ​മാ​യ വേ​രോ​ട്ട​മു​ള്ള മ​ണ്ണി​ൽ സോ​ഷ്യ​ലി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ​ക്കും ന​ല്ല സ്വീ​കാ​ര്യ​ത​യാ​ണ്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ചി​റ്റൂ​രി​ലെ അ​ങ്ക​മെ​ന്നാ​ൽ അ​തു കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യും കോ​ണ്‍​ഗ്ര​സി​ലെ കെ.​അ​ച്യു​ത​നും ത​മ്മി​ലു​ള്ള വ്യ​ക്തി​ഗ​ത പോ​രാ​ട്ട​മാ​ണ്. 2011ൽ ​സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ത്ത് സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തു മാ​ത്ര​മാ​ണ് ഇ​തി​നൊ​രു അ​പ​വാ​ദം.
ഒ​റ്റ​പ്പാ​ല​വും ഷൊ​ർ​ണൂ​രും
സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ​യു​മാ​യ പി.​ഉ​ണ്ണി ഇ​ത്ത​വ​ണ മാ​റി​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തി​നോ​ടൊ​പ്പം ചേ​ർ​ന്നു നി​ന്ന മ​ണ്ഡ​ല​ത്തി​ൽ യു​വ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ന് സി​പി​എ​മ്മി​ൽ മു​ൻ​തൂ​ക്ക​മു​ണ്ട്. യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ന്നു വ​ന്ന കെ.​ജ​യ​ദേ​വ​ന്‍റെ പേ​രി​നാ​ണ് മു​ൻ​ഗ​ണ​ന. എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം ഇ​ട​തി​നെ കൈ​വി​ട്ട ച​രി​ത്ര​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി സി​കെ രാ​ജേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു.
രാ​ഹു​ൽ​ഗാ​ന്ധി​ക്കു കൂ​ടി പ്രി​യ​ങ്ക​ര​നെ​ന്ന നി​ല​യി​ൽ ഡോ. ​സ​രി​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ത്വം ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്. മ​ണ്ഡ​ല​ത്തി​ലെ വ്യ​ക്തി എ​ന്ന​തും ആ ​സാ​ധ്യ​ത​ക​ൾ​ക്കു തി​ള​ക്ക​മേ​കു​ന്നു. അ​ദ്ഭു​ത​ങ്ങ​ളോ അ​ട്ടി​മ​റി​ക​ളോ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ പി.​കെ.​ശ​ശി ത​ന്നെ​യാ​കും ഷൊ​ർ​ണൂ​രി​ൽ ഇ​ത്ത​വ​ണ​യും സി​പി​എം സ്ഥാ​നാ​ർ​ഥി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഫി​റോ​സ് ബാ​ബു​വാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് പ​രി​ഗ​ണ​ന​യി​ലു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളി​ലൊ​രാ​ൾ.
ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ൽ 30,000 ത്തി​ല​ധി​കം വോ​ട്ട് ക​ര​സ്ഥ​മാ​ക്കി​യ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യും ഒ​ര​ങ്ക​ത്തി​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ബി​ഡി​ജ​ഐ​സ് പ്ര​തി​നി​ധി​യാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ​ക്കാ​യി മ​ത്സ​രി​ച്ച​ത്.
ആ​ല​ത്തൂ​രും നെ​ന്മാ​റ​യും
ആ​ല​ത്തൂ​ർ നി​ല​വി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യ കെ.​ഡി.​പ്ര​സേ​ന​ൻ ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും ഇ​ട​തു മു​ന്ന​ണി​യു​ടെ പ്ര​തി​നി​ധി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു പ​തി​വാ​യി ന​ൽ​കാ​റു​ള്ള സീ​റ്റ് ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന വാ​ദ​ത്തി​ലാ​ണ് ച​ർ​ച്ച​ക​ളെ​ത്തി നി​ൽ​ക്കു​ന്ന​ത്. കൂ​ടു​ത​ലും ചു​വ​ന്ന ച​രി​ത്ര​മു​ള്ള ആ​ല​ത്തൂ​രി​ൽ കോ​ണ്‍​ഗ്ര​സ് എ​ന്നും ഓ​ർ​ക്കു​ന്ന ജ​യ​ങ്ങ​ളി​ലൊ​ന്നി​ലെ നാ​യ​ക​നാ​യ എ.​വി. ഗോ​പി​നാ​ഥി​നെ ഇ​ത്ത​വ​ണ രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ക്ത​മാ​ണ്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​ത്തോ​ട് ഗോ​പി​നാ​ഥ് എ​ത്ര​ത്തോ​ളും വ​ഴ​ങ്ങു​മെ​ന്ന​ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​ധാ​ന​മാ​കും. യു​വ​നേ​താ​വാ​യ പാ​ള​യം പ്ര​ദീ​പാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള മ​റ്റൊ​രു വ്യ​ക്തി.
നെ​ന്മാ​റ സി​റ്റി​ങ് എം​എ​ൽ​എ കെ.​ബാ​ബു ത​ന്നെ ഇ​ട​തു പ്ര​തി​നി​ധി​യാ​യി തു​ട​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് നെ​ന്മാ​റ. 2011ൽ ​സി​എം​പി നേ​താ​വ് എം.​വി. രാ​ഘ​വ​ൻ മ​ത്സ​രി​ച്ച ച​രി​ത്ര​വും നെ​ന്മാ​റ​ക്കു​ണ്ട്. 2016 ൽ ​സീ​റ്റ് തി​രി​ച്ചെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് ഇ​വി​ടെ എ.​വി. ഗോ​പി​നാ​ഥി​നെ ക​ള​ത്തി​ലി​റ​ക്കി​യെ​ങ്കി​ലും ഇ​ട​തു​ജ​യം ത​ട​യാ​നാ​യി​ല്ല.
കോ​ങ്ങാ​ടും മ​ണ്ണാ​ർ​ക്കാ​ടും പ​ട്ടാ​ന്പി​യ.ും
കെ.​വി. വി​ജ​യ​ദാ​സ് അ​ന്ത​രി​ച്ച​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ പു​തി​യൊ​രു സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലേ​ക്ക് സി​പി​എ​മ്മും ഇ​ട​തു​മു​ന്ന​ണി​യും ക​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും ക​രു​ത്തു​റ്റ ഒ​രു യു​വ​നേ​താ​വാ​ക​ണം സ്ഥാ​നാ​ർ​ഥി എ​ന്ന ആ​ശ​യം ചി​ല കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ ഭാ​ര്യ​യും എ​ഐ​സി​സി അം​ഗ​വു​മാ​യ കെ.​എ. തു​ള​സി ഇ​വി​ടെ യു​ഡി​എ​ഫി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് മു​സ്ലിം ലീ​ഗി​ലെ യു​വ​നി​ര​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ എ​ൻ.​ഷം​സു​ദ്ദീ​നെ ത​ന്നെ മ​ണ്ണാ​ർ​ക്കാ​ട് കാ​ക്കാ​ൻ യു​ഡി​എ​ഫ് നി​യോ​ഗി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ രാ​ജി​യോ​ടെ ഒ​ഴി​വു വ​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭ സീ​റ്റി​ലേ​ക്കു പ​രി​ഗ​ണ​ന​യി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ലും ഷം​സു​ദ്ദീ​ൻ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച കെ.​പി.​സു​രേ​ഷ് രാ​ജി​നെ ത​ന്നെ സി​പി​ഐ രം​ഗ​ത്തി​റ​ക്കി​യേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ എം​എ​ൽ​എ ജോ​സ് ബോ​ബി​യെ വീ​ണ്ടും ക​ള​ത്തി​ലി​റ​ക്ക​ണ​മെ​ന്ന വാ​ദ​ത്തി​നും പ്ര​സ​ക്തി​യേ​റി​യി​ട്ടു​ണ്ട്.
പ​ട്ടാ​ന്പി നി​ല​വി​ലെ നി​യ​മ​സ​ഭ​യി​ലെ ബേ​ബി​യാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എ​ന്ന ഒ​റ്റ​പ്പേ​രി​ലേ​ക്ക് സി​പി​ഐ നേ​തൃ​ത്വം ഇ​തി​നോ​ട​കം എ​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.