തെ​രു​വു​നാ​യ​ക​ൾ ര​ണ്ടു ആ​ടു​ക​ളേ​യും കാ​ള​ക്കു​ട്ടി​യേ​യും ക​ടി​ച്ചു​കൊ​ന്നു
Friday, February 26, 2021 12:20 AM IST
കൊ​ല്ല​ങ്കോ​ട്: ചെ​മ്മ​ണം​തോ​ട് ശ്മ​ശാ​നം പാ​ത​യി​ൽ കു​ട്ട​ത്തോ​ടെ അ​ല​യുന്ന തെ​രു​വു​നാ​യ​ക്കു​ട്ടം യാ​ത്ര​ക്കാ​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി. ര​ണ്ടാ​ഴ്ച​ക്കി​ടെ നാ​യ​കൂ​ട്ടം ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് ര​ണ്ടു ആ​ടു​ക​ളും ഒ​രു ക​ളി​ക്കു​ട്ടി​യെ​യു​മാ​ണ്.

ശ്മ​ശാ​നം റോ​ഡി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കോ​ഴി​യി​റ​ച്ചി, പോ​ത്തി​റ​ച്ചി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന നാ​യ​കൂ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത്. ത​നി​ച്ച് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​തു​വ​ഴി ന​ട​ക്കാ​ൻ ഭ​യ​ക്കു​ക​യാ​ണ്.

ചെ​മ്മ​ണം​തോ​ട് ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വൃ​ദ്ധ നാ​യ​കൂ​ട്ട​ത്തി​നു മു​ന്നി​ൽ അ​ക​പ്പെ​ട്ട് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത് അ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്രി​ക തെ​രു​വു​നാ​യ​ക​ളെ ഓ​ടി​ച്ചു വി​ട്ട​തി​നാ​ലാ​ണ്. ചെ​മ്മ​ണാം​പ​തി സ്വ​ദേ​ശി​ക​ളാ​യ രാ​മ​സ്വാ​മി, ശി​വ​ൻ​കു​ട്ടി, ഗോ​പാ​ല​ൽ എ​ന്നി​വ​രു​ടേ​താ​ണ് നാ​യ​ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ ച​ത്ത വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ. നാ​യ​ക​ൾ കൂ​ട്ട​മാ​യി പ​ര​ക്കം പാ​യു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ അ​പ​ക​ട​ക​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് മീ​ങ്ക​ര സ്റ്റോ​പ്പി​ൽ ബ​സി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ തെ​രു​വു​നാ​യ ശ​ല്യം കാ​ര​ണം ഓ​ട്ടോ​യി​ലാ​ണ് വീ​ടു​ക​ളി ലെ​ത്തു​ന്ന​ത്.

ര​ണ്ടു വ​ർ​ഷം മു​ന്പ് മീ​ങ്ക​ര പ്ര​ധാ​ന പാ​ത​യി​ൽ തെ​രു​വു​നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധീ​ക​ര​ണം ന​ട​ത്തി നാ​യ​ക​ളെ അ​തേ സ്ഥ​ല​ത്തു ത​ന്നെ തി​രി​ച്ചെ​ത്തി രു​ന്നു. എ​ന്നാ​ൽ ഇ​തു പ്ര​ധാ​ന റോ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ് ചെ​യ്തു വ​രു​ന്ന​ത്. മീ​ങ്ക​ര​യി​ൽ നി​ന്നും ക​ന്നി​മാ​രി പാ​ത​യി​ലേ​ക്ക് ദു​ര​ക്കു​റ​വെ​ന്ന​തി​നാ​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ ചെ​മ്മ​ണം​തോ​ട് വ​ഴി​യാ​ണ് കൂ​ടു​ത​ലാ​യും സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​പാ​ത​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ മി​ക്ക​തും ക​ത്താ​റു​മി​ല്ല.

മീ​ങ്ക​ര ജ​ല​സം​ഭ​ര​ണി മു​ത​ൽ ചെ​മ്മ​ണാം തോ​ട് കോ​ള​നി​വ​രെ സോ​ളാ​ർ​ലാ​ബു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യും ചെ​ടി​ക​ളു​ടെ മ​റ​വി​ലും പു​ഴ​യി​ലും ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന പ​ന്നി​ക്കു​ട്ട​വും റോ​ഡി​ൽ ക​യ​റി യാ​ത്ര​ക്കാ​ർ​ക്ക് ഭീ​തി പ​ര​ത്താ​റു​ണ്ട്.