പ​രി​സ്ഥി​തിലോ​ല പ്ര​ദേ​ശ​മാ​ക്കുന്ന നീ​ക്കം പി​ൻ​വ​ലി​ക്ക​ണം : ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Thursday, January 28, 2021 12:07 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്നാം വി​ല്ലേ​ജ് പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ കു​ന്ന​ങ്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സ​മ​ര പ​രി​പാ​ടി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സി.​ച​ന്ദ്ര​ൻ ,അ​ബ്ര​ഹാം സ്ക്ക​റി​യ, വി.​രാ​ധാ​കൃ​ഷ്ണ​ൻ ,ഡെ​ന്നി തെ​ങ്ങും​പ​ള്ളി, പി.​ഐ പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം.​റോ​യ് മാ​സ്റ്റ​ർ, മ​റി​യ​ക്കു​ട്ടി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.