പു​ള്ളു​വ​ൻ പാ​ട്ടി​നു മ​ര​ണ​മി​ല്ലെ​ന്നു തെ​ളി​യി​ച്ച് ക​ളം​പാ​ട്ട് അ​വ​ത​ര​ണം
Thursday, January 28, 2021 12:07 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ഗാ​രാ​ധ​ന ക​ലാ​രൂ​പ​മാ​യ പു​ള്ളു​വ​ൻ പാ​ട്ടി​ന് മ​ര​ണ​മി​ല്ലെ​ന്ന് തെ​ളി​യി​ച്ച് നി​ര​വ​ധി സി​നി​മ​ക​ളി​ൽ ക​ളം​പാ​ട്ട് ന​ട​ത്തി പ്ര​ശ​സ്ത​നാ​യി​ട്ടു​ള്ള സു​ധീ​ർ മു​ള്ളൂ​ർ​ക്ക​ര​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും പു​ള്ളു​വ​ൻ​പാ​ട്ട് അ​വ​ത​ര​ണം.
അ​ഷ്ട​നാ​ഗ​ങ്ങ​ളെ കെ​ട്ടി​യ​ണി​ഞ്ഞൊ​രു ദൃ​ഷ്ടി ക​ല​ർ​ന്നെ​ഴും പ​ന്ത​ല​തി​ൽ... എ​ന്ന് തു​ട​ങ്ങു​ന്ന സ​ർ​പ്പ സ്തു​തി​ക​ളു​മാ​യി പാ​ട്ട് ആ​രം​ഭി​ച്ച​പ്പോ​ൾ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​ങ്ങ​ളു​മാ​യി നി​റ​ഞ്ഞ ക​ലാ​സ​ദ​സും ഒ​പ്പം കൂ​ടി. കാ​ല​ച​ക്ര​ങ്ങ​ളി​ൽ ത​ള​രു​ന്ന ക​ല​ക​ൾ​ക്ക് താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലെ നാ​ളം എ​ന്ന ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​ണ് വ്യാ​പാ​ര​ഭ​വ​നി​ൽ ഈ ​വേ​റി​ട്ട പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
വി​ശ്വാ​സം ക്ഷ​യി​ക്കു​ന്പോ​ൾ അ​വി​ടെ ദു​രി​ത​ങ്ങ​ൾ ത​ല​പൊ​ക്കും.​ഏ​ത് മ​ത വി​ശ്വാ​സ​മാ​യാ​ലും അ​തി​ൽ തീ​ക്ഷ്ണ​ത വേ​ണം സു​ധീ​ർ മു​ള്ളൂ​ർ​ക്ക​ര പ​റ​യു​ന്നു. പ​ണ്ട് കാ​ല​ത്തൊ​ക്കെ പ​ല​യി​ട​ത്തും സ​ർ​പ്പ​ക്കാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു പി​ന്നീ​ട​ത് ചു​രു​ങ്ങി സ​ർ​പ്പ​ക്കാ​വു​ക​ളാ​യി.​ഇ​ത് വീ​ണ്ടും ലോ​ഭി​ച്ച് ഇ​പ്പോ​ൾ എ​വി​ടെ​യെ​ങ്കി​ലും മാ​ത്ര​മു​ള്ള സ​ർ​പ്പ​ത​റ​ക​ളാ​യി മാ​റി. വെ​ള്ള​ത്തി​ന്‍റെ നി​ല​ക്കാ​ത്ത ഉ​റ​വ​ക​ൾ കൂ​ടി​യാ​യി​രു​ന്നു. നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളും സ​ർ​പ്പ​ക്കാ​ടു​ക​ളാ​യി​രു​ന്നു. മ​നു​ഷ്യ​ന്‍റെ ബ​ദ്ധ​പ്പാ​ടു​ക​ളി​ൽ പ​ഴ​മ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റ​പ്പോ​ൾ കാ​ലാ​വ​സ്ഥ​യി​ലും മാ​റ്റ​ങ്ങ​ൾ വ​ന്നു സു​ധീ​ർ മു​ള്ളൂ​ർ​ക്ക​ര പ​റ​യു​ന്നു.​നി​റ​പ്പൊ​ടി​ക​ൾ കൊ​ണ്ടു​ള്ള ചി​ത്ര വൈ​ഭ​വ​ങ്ങ​ളാ​ണ് പു​ള്ളു​വ​ൻ പാ​ട്ടി​ന് മു​ന്നോ​ടി​യാ​യു​ള്ള നാ​ഗ​ക്ക​ള നി​ർ​മ്മാ​ണം. കൈ​വ​ഴ​ക്ക​ങ്ങ​ൾ കൊ​ണ്ട് ചി​ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന കൗ​തു​ക കാ​ഴ്ച കൂ​ടി​യാ​ണി​ത്. ഇ​ത്ത​രം ധൂ​ളി ചി​ത്ര​ങ്ങ​ൾ​ക്ക് ക​ലാ​മേ·​ക്കൊ​പ്പം മ​നോ​ഹാ​രി​ത​യു​മു​ണ്ടാ​കും. ര​ക്തം, ശ്വേ​തം, പീ​തം, ഹ​രി​തം, കൃ​ഷ്ണം എ​ന്നീ നി​റ​ങ്ങ​ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യ സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​ക്കു​ന്ന പ​ഞ്ച​വ​ർ​ണ പൊ​ടി​ക​ളു​ടെ പ്ര​ഗ​ത്ഭ​മാ​യ പ്ര​യോ​ഗ​ങ്ങ​ളാ​ണ് നാ​ഗ​ക​ള​ങ്ങ​ളെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തെ​ന്ന് കേ​ര​ള ഫോ​ക് ലോ​ർ അ​വാ​ർ​ഡ് ജേ​താ​വ് ത​യ്യൂ​ർ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പു​ളി​യു​ടെ​യോ കു​ന്നി​വാ​ക​യു​ടെ​യോ കാ​ത​ലാ​ണ് ഇ​ഴ​യി​ൽ മീ​ട്ടു​ന്ന വാ​യ​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
പു​ള്ളു​വ കു​ട​ത്തി​നൊ​പ്പം പു​ള്ളു​വ വീ​ണ​യും ഇ​ല​ത്താ​ള​വും ഉ​ണ്ടാ​കും.​ഇ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ലാ​കാ​ര​ൻമാരാ​ണ് നാ​ഗ സ്തു​തി​ക​ൾ ഒ​പ്പം പാ​ടു​ക. സ​ന്താ​ന​ഭാ​ഗ്യ​ത്തി​നും സ​ന്പ​ത്തി​നും വി​വാ​ഹ​ത​ട​സ്‌​സ​ങ്ങ​ൾ നീ​ങ്ങാ​നും ക​ളം​പാ​ട്ട് ന​ട​ത്തും. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് പു​ള്ളു​വ​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ​മാ​ർ ഏ​റെ പേ​രു​മു​ള്ള​ത്. ഓ​ൾ കേ​ര​ള​പു​ള്ളു​വ സ​മി​തി​യും ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​
സു​ധീ​ർ മു​ള്ളൂ​ർ​ക്ക​ര​ക്കൊ​പ്പം സ​ന്തോ​ഷ് രാ​മ​ച​ന്ദ്ര​നും ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി കൂ​ടി​യാ​യ അ​ന​ശ്വ​ര ദേ​വി​യും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.