കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ാലി​റ്റി ആ​ശു​പ​ത്രി​ക്ക് ശു​ചി​ത്വ​ പുരസ്കാരം
Thursday, January 28, 2021 12:07 AM IST
അ​ഗ​ളി :ശു​ചി​ത്വ മി​ഷ​ൻ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​ത്ത​റ ഗ​വ​ണ്മെ​ന്‍റ് ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് നൂ​റ് മാ​ർ​ക്കും എ ​ഗ്രേ​ഡും. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​പ്ര​ഭു​ദാ​സി​നു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ർ​സ​ണ​ൽ സ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ലി​ന്യം ത​രം​തി​രി​ച്ചു സം​സ്ക​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ​നോ​ജ് ക്ലാ​സെ​ടു​ക്കു​ക​യും മാ​ലി​ന്യ മു​ക്ത കേ​ര​ള​ത്തി​നാ​യു​ള്ള ദൃ​ഢ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. ക്ഷേ​മ കാ​ര്യ ചെ​യ​ർ​പേ​ർ​സ​ണ​ൽ സി​ന്ധു ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ സൂ​സ​മ്മ, മ​രു​ത​ൻ, ആ​ർ​എം​ഒ ഡോ.​ഡി​ബി​ൻ,ചാ​ർ​ജ് ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ജ​യ​ശ്രീ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി​നു സ്വാ​ഗ​ത​വും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ര​ജ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.