പാലക്കാട് :ജില്ലയിൽ ഇന്നലെ 162 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 84 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 75 പേർ, ഇതര സംസ്ഥാനത്ത് നിന്നു വന്ന ഒരാൾ, രണ്ട് ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 145 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4462 ആയി.
വാക്സിൻ സ്വീകരിച്ചത് 1313 പേർ
പാലക്കാട് : ജില്ലയിൽ പതിനാല് കേന്ദ്രങ്ങളിലായി ഇന്നലെ കോവിഡ് വാക്സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവർത്തകർ. 1400 പേർക്കാണ് ഇന്നലെ കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 6362 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
പാലക്കാട് സ്വദേശികൾ-19, പൊൽപ്പുള്ളി-9, വടക്കഞ്ചേരി, ഒറ്റപ്പാലം- എട്ടുവീതം, ഓങ്ങല്ലൂർ, പരുതൂർ - ഏഴുവീതം, ഷൊർണൂർ, വല്ലപ്പുഴ, വണ്ടാഴി- ആറുവീതം, ആലത്തൂർ, കുലുക്കല്ലൂർ, കിഴക്കഞ്ചേരി- അഞ്ചുവീതം, കൊടുന്പ്, മണ്ണാർക്കാട്, പട്ടാന്പി- നാലുവീതം, മുണ്ടൂർ, കോങ്ങാട്, കേരളശ്ശേരി, കൊല്ലങ്കോട്, ലക്കിടി പേരൂർ, മാത്തൂർ - മൂന്നുവീതം, തരൂർ, വിളയൂർ, അലനല്ലൂർ, മണ്ണൂർ, പുതുശ്ശേരി, നെല്ലായ, തെങ്കര, കണ്ണാടി, കൊപ്പം, അകത്തേത്തറ, അനങ്ങനടി- രണ്ടുവീതം, കാവശ്ശേരി, കടന്പഴിപ്പുറം, ശ്രീകൃഷ്ണപുരം, ആനക്കര, തൃത്താല, വാണിയംകുളം, അഗളി, കാഞ്ഞിരപ്പുഴ, നല്ലേപ്പിള്ളി, എലവഞ്ചേരി, തൃക്കടീരി, കൊടുവായൂർ, കുമരംപുത്തൂർ, നാഗലശ്ശേരി, കൊഴിഞ്ഞാന്പാറ, പുതുക്കോട്, അയിലൂർ, പട്ടഞ്ചേരി, പെരുമാട്ടി സ്വദേശികൾ - ഒരാൾ വീതം