വി​ഇ​ഒമാ​ർ​ക്കു ലാ​പ്ടോ​പ്പ് വി​ത​ര​ണം
Tuesday, January 26, 2021 12:09 AM IST
പാ​ല​ക്കാ​ട് :സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ല് മി​ഷ​നു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ലൈ​ഫ്, ഹ​രി​ത​കേ​ര​ളം മി​ഷ​നു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ ഓ​ഫീ​സ​ർ​മാ​ർ മി​ക​ച്ച ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ പ​റ​ഞ്ഞു. വി​ഇ​ഒ​മാ​ർ​ക്കു​ള്ള ലാ​പ്ടോ​പ്പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​നാ​യി.
പാ​ല​ക്കാ​ട് ബ്ലോ​ക്കി​നു കീ​ഴി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 12 വി​ഇ​ഒ മാ​ർ​ക്കാ​ണ് ലാ​പ് ടോ​പ്പ് ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-2021 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി ചെ​യ്ത് പ്രൊ​ജ​ക്ട് ത​യ്യാ​റാ​ക്കി 272436 ചെ​ല​വ​ഴി​ച്ചാ​ണ് കെ​ൽ​ട്രോ​ണ്‍ മു​ഖേ​ന 12 ലാ​പ്ടോ​പ്പു​ക​ളാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.