വി​വാ​ദ ശ്മ​ശാ​നം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു
Monday, January 25, 2021 12:26 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ ആ​ലാ​മ​ര​ത്തെ ശ്മ​ശാ​ന​ത്തി​ലെ ജാ​തി വി​ല​ക്കി​നെ​തി​രെ സി​പി​എം, ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി. വി​വാ​ദ ശ്മ​ശാ​ന ഭൂ​മി​യും വി​ല​ക്ക​നു​ഭ​വ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രേ​യും നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. വി​വാ​ദ ശ്മ​ശാ​ന ഭൂ​മി പൊ​തു​ശ്മ​ശാ​ന​മാ​ണെ​ന്നും അ​വി​ടെ ജാ​തി​വി​ല​ക്ക് ന​ട​ത്തു​ന്ന​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. ച​ക്ലി​യ വി​ഭാ​ഗ​ക്ക​രു​ടെ ശ​വ​സം​സ്കാ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്.
സി​പി​എം അ​ട്ട​പ്പാ​ടി ഏ​രി​യാ സെ​ക്ര​ട്ട​റി സി.​പി.​ബാ​ബു, പു​തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യ​പ്ര​കാ​ശ്, ത​ങ്ക​വേ​ലു, കൃ​ഷ്ണ​ൻ, പി.​വി. ജ​യ​പ്ര​കാ​ശ്, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​വി.​അ​നീ​ഷ്, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജെ​യ്സ​ണ്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ്, സു​ബി​ൻ സേ​വ്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു സ​ന്ദ​ർ​ശ​നം.