എ.​വി.​ഗോ​പി​നാ​ഥി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കാൻ സോഷ്യൽ മീഡിയയിൽ മുറവിളി
Monday, January 25, 2021 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: ഗ്രൂ​പ്പ് വീ​തം വെ​പ്പ് ഒ​ഴി​വാ​ക്കി സ​ർ​വ്വ​സ​മ്മ​ത​നും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വു​മാ​യ മു​ൻ എം​എ​ൽ​എ എ.​വി.​ഗോ​പി​നാ​ഥി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ലൈ​ക്കു​ക​ൾ നി​റ​യു​ന്നു.
എ.​വി.​ഗോ​പി​നാ​ഥ് വ​ന്നി​ല്ലെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​യു​ടെ മ​ര​ണ​മ​ണി​യാ​കും. സ്വ​ന്തം വാ​ർ​ഡി​ൽ പോ​ലും നാ​ലാ​ളെ കൂ​ട്ടാ​ൻ ക​ഴി​യാ​ത്ത​വ​രെ ഗ്രൂ​പ്പ് വീ​തം വെ​പ്പി​ന്‍റെ പേ​രി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് അ​വ​രോ​ധി​ച്ചാ​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ​റ​ഞ്ഞു.
എ.​വി.​ഗോ​പി​നാ​ഥ​ല്ലാ​തെ മ​റ്റൊ​രു നേ​താ​വും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ളും.