യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ ജി.​എ​സ്.​ടി സെ​മി​നാ​ർ
Sunday, January 24, 2021 12:21 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ പി ​ജി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വത്തി​ൽ ന​ട​ത്തി​യ ജി.​എ​സ്.​ടി എ​ക്സാ​മി​നേ​ഷ​ൻ പെ​ർ​സ്പെ​ക്ട്ടീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ൻ​റ​ണി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.

കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​ട്ടി​ൽ​ഡ ഡാ​നി ആ​ശം​സ പ​റ​ഞ്ഞു.​ പെ​രിന്ത​ൽ​മ​ണ്ണ​യി​ലെ ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​റും ആ​ഡി​റ്റ​റു​മാ​യ ഹ​രി​ദാ​സ്.​എം മി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്. അ​സി.​പ്രൊ​ഫ.​ഗ്രീ​ഷ്മ.​പി സ്വാ​ഗ​ത​വും വി​ദ്യാ​ർ​ത്ഥി മി​ഥു​ൻ ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.