അം​ഗീ​ക​രി​ക്ക​ണം
Saturday, January 23, 2021 12:10 AM IST
ചി​റ്റൂ​ർ: ഏ​ജ​ന്‍റു​മാ​രെ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു ലൈ​ഫ്ഇ​ൻ​ഷു​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ ചി​റ്റൂ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് അ​ഡ്വാ​ൻ​സ് ഏ​ജ​ന്‍റു​മാ​ർ​ക്കും ന​ൽ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ​പ്ര​മേ​യം​അ​വ​ത​രി​പ്പി​ച്ചു.​സ​മ്മേ​ള​നം​വി.​മു​രു​ക​ദാ​സ് ഉ​ൽ​ഘാ​ട​നം ചെ​യ്തു.
യൂണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​നാ​യി. സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​യാ​ഫി, കെ.​ലീ​ലാ​കൃ​ഷ്ണ​ൻ .പി. ​ബൈ​ജു, ബി​ജു പു​ത്തി​രി​ക്ക​ൽ ,കെ.​ഗോ​വി​ന്ദ എ​ൻ.​പ്ര​സ​ന്ന ,പി.​ഗോ​പി​കൃ​ഷ്ണ​ൻ , ആ​ർ.​മോ​ഹ​ൻ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ.​മോ​ഹ​ന​ൻ (പ്ര​സി​ഡന്‍റ്), പി. ​ഗോ​പി കൃ​ഷ്ണ​ൻ (സെ​ക്രട്ടറി) ,അ​നി​താ പ്ര​സാ​ദ് (ട്ര​ഷ​റ​ർ) ​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ്മേ​ള​നം

ശ്രീ​കൃ​ഷ്ണ​പു​രം: കെ.​എ​സ്.​എ​സ്.​പി.​എ ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം കെപിസിസി സെ​ക്ര​ട്ട​റി പി.​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പു​തു​താ​യി സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​വ​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കി.​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ സം​സ്ഥാ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബാ​ല​കൃ​ഷ്ണ​ൻ,ജി.​കെ.​ബാ​ബു നാ​രാ​യ​ണ​ൻ,വി.​കെ.​വാ​സു​ദേ​വ​ൻ,വി​പി.​രാ​ധാ​കൃ​ഷ്ണ​ൻ,എം. ​കെ. രാ​മ​കൃ​ഷ്ണ​ൻ,പി.​വി.​ശ​ശി​ധ​ര​ൻ,എ​ൻ​എം.​ഉ​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ടി.​അ​ര​വി​ന്ദാ​ക്ഷ​ൻ(​പ്ര​സി​ഡ​ന്‍റ് ) ജി.​കെ.​ബാ​ബു നാ​രാ​യ​ണ​ൻ(​സെ​ക്ര​ട്ട​റി)​വി.​കെ.​വാ​സു​ദേ​വ​ൻ(​ട്ര​ഷ​റ​ർ)​സി.​മാ​ധ​വി​ക്കു​ട്ടി(​വ​നി​താ​ഫോ​റം പ്ര​സി​ഡ​ന്‍റ്) വി.​വി​ജ​യ​ല​ക്ഷ്മി(​വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.