ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക ദി​വി​യ​യെ അ​നു​മോ​ദി​ച്ചു
Saturday, January 23, 2021 12:08 AM IST
അ​ഗ​ളി : കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ട്ട​പ്പാ​ടി ജെ​ല്ലി​പ്പാ​റ സ്വ​ദേ​ശി​നി ദി​വി​യ​യെ ജെ​ല്ലി​പ്പാ​റ ഇ​ട​വ​ക ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് അ​സി വി​കാ​രി ഫാ. ​മി​ഥു​ൻ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ഷി​ബി​ൻ കു​രു​വി​ല​ങ്ങാ​ട്ട്, കൈ​ക്കാ​രന്മാരാ​യ ഷാ​ജു നെ​ല്ലി​ക്കാ​ന​ത്ത്, അ​ബ്ര​ഹാം തേ​ണ്ടാ​ന​ത്ത്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ദി​വി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​ന​വും ന​ൽ​കി അ​നു​മോ​ദി​ച്ച​ത്. അ​ട്ട​പ്പാ​ടി ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ദി​വി​യ. ജെ​ല്ലി​പ്പാ​റ ക​ണ്ടി​യൂ​ർ കാ​ട്ടു​പ​റ​ന്പി​ൽ നാ​രാ​യ​ണ​ൻ-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.