തീപ്പിടുത്തം ഒഴിവാക്കാൻ ഫ​യ​ർ ലൈ​ൻ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു
Saturday, January 23, 2021 12:08 AM IST
നെന്മാറ: സൗ​രോ​ർ​ജ്ജ വേ​ലി​യോ​ട് ചേ​ർ​ന്ന് ഫ​യ​ർ ലൈ​ൻ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു. നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ലെ തി​രു​വ​ഴി​യാ​ട് സെ​ക്ഷ​നി​ലെ ത​ളി​പ്പാ​ട​ത്താ​ണ് ഫ​യ​ർ വാ​ച്ച​ർമാരു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​രോ​ർ​ജ വേ​ലി​യോ​ട് ചേ​ർ​ന്ന് വെ​ട്ടി​മാ​റ്റി​യ ചെ​ടി​ക​ളും ക​രി​യി​ല​യും കൂ​ട്ടി തീ​യി​ട്ട് ഫ​യ​ർ​ലൈ​ൻ ഒ​രു​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് റോ​ഡും വ​ന​മേ​ഖ​ല​യും ചേ​രു​ന്ന​തും ആ​ൾ സ​ഞ്ചാ​രം കൂ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് വേ​ന​ൽ ആ​രം​ഭ​ത്തി​ൽ ത​ന്നെ ഫ​യ​ർ ലൈ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ പ്ര​ത്യേ​ക ജോ​ലി​ക്കാ​രോ ചെ​യ്തി​രു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ഈ ​വ​ർ​ഷം ഫ​യ​ർ വാ​ച്ച​ർ​മാ​ർ ത​ന്നെ തു​ട​ങ്ങി​വ​ച്ച​ത്.

വാ​ഹ​ന ഗ​താ​ഗ​തം ഉ​ള്ള റോ​ഡ​രി​കി​ലെ വ​ന​മേ​ഖ​ല ആ​യ​തി​നാ​ൽ പൊ​തു​ജ​ന​ത്തി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ലം ക​ത്തി​ച്ച ബീ​ഡി​യൊ സി​ഗ​ര​റ്റൊ വ​ലി​ച്ചെ​റി​ഞ്ഞാ​ൽ പോ​ലും തീ ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​മാ​യ​തി​നാ​ലാ​ണ് ഫ​യ​ർ വാ​ച്ച​ർ​മാ​ർ ത​ന്നെ ഫ​യ​ർ​ലൈ​ൻ പ​ണി ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വേ​ന​ലി​ൽ ഇ​പ്പോ​ൾ ഫ​യ​ർ​ലൈ​ൻ പ​ണി ആ​രം​ഭി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത് സ്വ​കാ​ര്യ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് റ​ബ്ബ​ർ തോ​ട്ട​വും വ​ന​മേ​ഖ​ല​യി​ലും ടീ ​വ്യാ​പി​ക്കാ​ൻ ഇ​ട​യാ​വു​ക​യും റ​ബ​ർ തോ​ട്ടം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തൈ ​മ​ര​ങ്ങ​ളു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ല്ലു വെ​ട്ടി മാ​റ്റി ഫ​യ​ർ ലൈ​ൻ ത​യ്യാ​റാ​ക്കു​ന്പോ​ഴാ​ണ് കാ​റ്റി​ൽ വ​ന​മേ​ഖ​ല​യി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സും വ​നം ജീ​വ​ന​ക്കാ​രും ഫ​യ​ർ വാ​ച്ച​ർ​മാ​രും ഒ​രു പ​ക​ൽ മു​ഴു​വ​ൻ അ​ധ്വാ​നി​ച്ചാ​ണ് തീ​യ​ണ​ക്കാ​നാ​യ​ത്. നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ലെ തി​രു​വ​ഴി​യാ​ട് സെ​ക്ഷ​നി​ലെ ത​ളി​പ്പാ​ട​ത്താ​ണ് ഫ​യ​ർ വാ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​രോ​ർ​ജ വേ​ലി​യോ​ട് ചേ​ർ​ന്ന് വെ​ട്ടി​മാ​റ്റി​യ ചെ​ടി​ക​ളും ക​രി​യി​ല​യും കൂ​ട്ടി തീ​യി​ട്ട് ഫ​യ​ർ​ലൈ​ൻ ഒ​രു​ക്കു​ന്ന​ത്.