മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
Friday, January 22, 2021 10:30 PM IST
നെന്മാറ: നെ​ല്ലി​യാ​ന്പാ​ടം സ്വാ​മി​നാ​ഥ​ന്‍റെ മ​ക​ൻ നെന്മാറ വ​ല്ല​ങ്ങി പ​ടി​ഞ്ഞാ​ത്ത​റ അ​ജീ​ഷാ​ണ്(28) മ​രി​ച്ച​ത്. ചി​റ്റി​ല്ല​ഞ്ചേ​രി ഗോ​മ​തി ഇ​റ​ക്ക​ത്തി​ൽ ഇന്നലെ രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം.

നെന്മാറ ഭാ​ഗ​ത്തേ​ക്ക് സി​മ​ന്‍റു ചാ​ക്കു​മാ​യി പേ​വു​കയാ​യി​രു​ന്ന മി​നി ലോ​റി വ​ള​വി​ൽ മ​റ്റൊ​രു ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​തി​രെ വ​രികയായി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജീ​ഷി​നെ നെന്മാ​റയിലെ സ്വ​കാ​ര്യ ആശുപത്രിയിൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​രി​ച്ചു. സ​ഹോ​ദ​ര​ൻ: രാ​ജേ​ഷ്.