ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ റേ​ഷ​ൻ വി​ത​ര​ണം ര​ണ്ടു ദി​വ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​കുമെ​ന്ന് അധികൃതർ
Friday, January 22, 2021 12:12 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ ക​ഴി​ഞ്ഞ ഇ​രു​പ​തു ദി​വ​സ​മാ​യി വി​ത​ര​ണം മു​ട​ങ്ങി​യ റേ​ഷ​ൻ സാധനങ്ങൾ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കൊ​ടു​ത്ത് തീ​ർ​ക്കാ​നാ​വു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ. എ​ന്നാ​ൽ ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച റേ​ഷ​ക​ക​ളി​ലേ​ക്ക് ഡി​പ്പോ​കളി​ൽ നി​ന്നും ആ​രം​ഭി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റേ​ഷ​ൻ ക​ടക​ളി​ൽ മാ​ത്ര​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
മു​ത​ല​മ​ട വെ​യ​ർ ഹൗ​സി​ൽ ന​ന്നും 99 ഉം ​കൊ​ഴി​ഞ്ഞാ​ന്പാ​റ വെ​യ​ർ ഹൗ​സി​ൽ നി​ന്നും 57 റേ​ഷ​ക​ട​ക​ളി​ലേ​ക്കും എ​ത്തിക്കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച മു​ത​ൽ ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം ക​ട​ക​ളി​ൽ മാ​ത്ര​മേ വി​ത​രണം ​ന​ട​ന്നി​ട്ടു​ള്ളു എ​ന്ന​താ​ണ് ഉ​പ​ഭോ ക്താ​ക്ക​ളു​ടെ പ​രാ​തി.​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വാ​തി​ൽ പ ​ടി പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് വി​ത​ര​ണ​ച്ചു​മ​ത​ല ക​രാ​റു​കാ​ര​നെ ഏ​ൽ​പ്പി​ച്ച​ത്. എ​ന്നാ​ൽ വ​രു​മാ​നം ന​ഷ്ട​മാ​യ വാ​ഹ​ന ഉ​ട​മ​ക​ൾ ഡി​പ്പോ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ടു് പ​ണി​മു​ട​ക്കി​ൽ ഏ​ർ​പ്പെ​ട്ട​താ​ണ് ഇ​പ്പോ​ഴ വി​ത​ര​ണ എ​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്.
തൃ​ശൂർ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ സ​ർ​ക്കാ​റി​ൽ നി​ന്നും വി​ത​ര​ണ അ​വ​കാ​ശം​തൊ​ഴി​ലാ​ളി​ക​ൾ ത​ട​സ്‌​സ​പ്പെ​ട്ടു​ത്തി​യ​പ്പോ​ൾ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം ഇ​ക്ക​ഴി​ഞ്ഞ 17 മു​ത​ലാ​ണ് ധാ​ന്യ​ങ്ങ​ൾ ക​ട​ത്തി തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ക​രാ​റു കാ​ര​ന്‍റെ പ​ത്തു വാ​ഹ​ന​ങ്ങ​ൾ മു​ത​ല​മ​ട കൊ​ഴി​ഞ്ഞാ​ന്പാ​റ വി​യ​ർ ഹൗ​സി​ൽ നി​ന്നും പൂ​ർ​ണ്ണ തോ​തി​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ആ​ഴ്ച​ക​ൾ നീ​ളു​മെ​ന്ന ആ​ശ​ങ്ക​യ​മു​ണ്ട്. താ​ലൂ​ക്കി​ൽ എ​ഴു​പ​ത് ശ​ത​മാ​ന​ത്തി​ൽ കു​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി വ​രു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​രാ​റു​കാ​ര​ൻ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ധാ​ന്യ​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​ക്ക​ണ​മെ​ന്ന​താ​ണ് പൊ​തു​ജ​ന​ത്തി​ന്‍റെ ആവശ്യം.