വാ​ണി​യം​കു​ളം ക​ന്നു​കാ​ലി ച​ന്ത തു​റ​ക്കണമെന്ന് ആവശ്യം
Thursday, January 21, 2021 12:11 AM IST
ഒ​റ്റ​പ്പാ​ലം: മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വാ​ണി​യം​കു​ളം ക​ന്നു​കാ​ലി ച​ന്ത തു​റ​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യം. ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ന്നു​കാ​ലി ച​ന്ത​യാ​ണ് വാ​ണി​യം​കു​ള​ത്തു ള്ള​ത്.
ഈ ​ച​ന്ത​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​രെ​ല്ലാം മാ​സ​ങ്ങ​ളാ​യി വ​ലി​യ ക​ഷ്ട​ത്തി​ലാ​ണ്. മ​റ്റ് ച​ന്ത​ക​ൾ എ​ല്ലാം തു​റ​ന്ന​പ്പോ​പ്പോ​ഴും വാ​ണി​യം​കു​ളം ച​ന്ത മാ​ത്രം തു​റ​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കു​ക​യു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ന്ത തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​റ്റി​ൽ മാ​ർ​ച്ച​ന്‍റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ണി​യം​കു​ളം യൂ​ണി​റ്റ് ക​മ്മി​റ്റി ബ​ന്ധ​പ്പെ​ട്ട​വ​രെ സ​മീ​പി​ച്ച​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ 2019 മാ​ർ​ച്ചി​ലാ​ണ് ച​ന്ത അ​ട​ച്ചി​ട്ട​ത്. എ​ന്നാ​ൽ അ​ന്ന് അ​ട​ച്ചി​ട്ട പെ​രു​ന്പി​ലാ​വി​ലേ​യും കു​ഴ​ൽ​മ​ന്ദ​ത്തെ​യും ച​ന്ത​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ർ​ക്ക് പു​റ​മേ ലോ​റി​ഡ്രൈ​വ​ർ​മാ​ർ, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ, ച​ന്ത ന​ട​ത്തു​ന്ന​വ​ർ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വാ​ണി​യം​കു​ളം ച​ന്ത​യെ ആ​ശ്ര​യി​ച്ച് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ജീ​വി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം ഇ​പ്പോ​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഭാ​ഗി​ക​മാ​യെ​ങ്കി​ലും ച​ന്ത തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ൻ രേ​ഖാ​മൂ​ലം ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ, ക​ർ​ണ്ണാ​ട​ക തു​ട​ങ്ങി​യ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് വാ​ണി​യം​കു​ള​ത്തേ​ക്ക് പ്ര​ധാ​ന​മാ​യും ക​ന്നു​കാ​ലി​ക​ൾ എ​ത്തു​ന്ന​ത്.
എ​ല്ലാം വ്യാ​ഴാ​ഴ്ച​ക​ളി​ലും ആ​ണ് ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം. ഓ​രോ ആ​ഴ്ച്ച​യി​ലും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ഈ ​ച​ന്ത​യി​ൽ ന​ട​ക്കു​ന്ന​ത്. ച​ന്ത തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ഉ​ത്ത​ര​വു​ക​ൾ ഒ​ന്നും സ​ർ​ക്കാ​ർ ഇ​തു​വ​രെ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല​ന്നും, ഉ​ത്ത​ര​വ് വ​രു​ന്ന മു​റ​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി​ച​ർ​ച്ച ചെ​യ്ത​തി​നു​ശേ​ഷം വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് വാ​ണി​യം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ ച​ന്ത തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടി റ​ങ്ങ​ണം എ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം.