ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 3500 കി​ലോ റേ​ഷ​ന​രി പോ​ലീ​സ് പി​ടി​കൂ​ടി
Thursday, January 21, 2021 12:11 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: അ​ന​ധി​കൃ​ത​മാ​യി പി​ക്ക് അ​പ്പ് വാ​നി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച റേ​ഷ​ന​രി പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന​ര ട​ണ്‍ ത​മി​ഴ്നാ​ട് റേ​ഷ​ന​രി​യാ​ണ് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് കു​ലു​ക്ക​പ്പാ​റ ക​രി​മ​ണ്ണി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. 60 ചാ​ക്കു​ക​ളി​ലാ​യി 3500 കി​ലോ അ​രി​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വാ​ഹ​ന​വും അ​രി​യും തു​ട​ർ ന​ട​പ​ടി ക​ൾ​ക്കാ​യി താ​ലൂ​ക്ക് സ​പ്ലേ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി.
കൊ​ഴി​ഞ്ഞാ​ന്പാ​റ സി.​ഐ പി. ​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എ​സ് അ​ൻ​ഷാ​ദ്, ജൂ​നി​യ​ർ എ​സ്.​ഐ എ.​എം യാ​സി​ർ, എ​എ​സ്ഐ മാ​രാ​യ വി. ​ച​ന്ദ്ര​ൻ, എ​സ്. സു​ജി​കു​മാ​ർ, എ​സ്.​സി.​പി.​ഒ ഡ്രൈ​വ​ർ സി.​ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി ​ന്നും വ​ൻ​തോ​തി​ൽ റേ​ഷ​ന​രി താ​ലൂ​ക്കി​ലേ​ക്ക് ഉൗ​ടു​വ​ഴി​യി​ലു​ടെ ക​ടത്തു​ന്ന​താ​യി പൊ​തു​ജ​ന പ​രാ​തി നി​ല​വിലു​ണ്ട്. ത​മി​ഴ്നാ​ട് പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന​രി അ​ഞ്ചു മു​ത​ൽ എ​ട്ടു​രൂ​പ വ​രെ വി​ല​യ്ക്ക് വാ​ങ്ങി​യാ​ണ് താ​ലൂ​ക്കി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​വ സ്വ​കാ​ര്യ മി​ല്ലു​ക​ളി​ലെ​ത്തി​ച്ച് പോ​ളീ​ഷ് ചെ​യ്ത് വ്യാ​പാ​രി സ്ഥാ​പ​ന​ങ്ങ​ളി​ൽ 25 രൂ​പ നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ത് 30 രൂ​പ നി​ര​ക്കി​ലും ക​ട​ക​ളി​ൽ വി​ല്പന ​ന​ട​ത്തി വ​രു​ന്നു​ണ്ട്.