കർഷകർക്കായി ക​പ്പൂ​ച്ചി​ൻ വൈദികർ ചാ​ക്കു​ടു​ത്ത് സ​മ​ര​രം​ഗ​ത്ത്
Wednesday, January 20, 2021 12:21 AM IST
പാ​ല​ക്കാ​ട്: ച​ലോ ദി​ല്ലി ക​ർ​ഷ​ക സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​ലു​വ സെ​ന്‍റ് തോ​മ​സ് ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​പ്പൂ​ച്ചി​ൻ വൈദീകരുടെ തെ​രു​വു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​കു​ന്നു.
ചാ​ക്ക് വ​സ്ത്രം ധ​രി​ച്ച് സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​പ്പൂ​ച്ചി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.
18,19 തീ​യ​തി​ക​ളി​ലാ​യി ടൗ​ണ്‍ ബ​സ്റ്റാ​ൻ​ഡ്, സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ്, ക​ൽ​മ​ണ്ഡ​പം, വി​ക്ടോ​റി​യ കോ​ളേ​ജ്, മേ​ഴ്സി കോ​ളേ​ജ്, ക​ൽ​പ്പാ​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വ് നാ​ട​കം ക​ളി​ച്ചു.
സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹ പ​ന്ത​ലി​ലും തെ​രു​വു​നാ​ട​കം ന​ട​ത്തി.
ഫാ. ​ലി​ജോ​യ് ചി​രി​യ​ങ്ക​ണ്ട​ത്ത് ക​പ്പു​ച്ചി​ ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റീ​ജ​ൻ​സി ബ്ര​ദേ​ഴ്സാ​യ അ​ജോ, ദേ​വ​സി, ആന്‍റോ, സ്റ്റി​ക്ക് സ​ണ്‍, റെ​യ്സ​ണ്‍ എ​ന്നി​വ​രാ​ണ് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ ശൈ​ലി​യി​ലു​ള്ള തെ​രു​വു നാ​ട​ക​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.