കി​ഴ​ക്ക​ൻ മേ​ഖ​ലയി​ൽ ത​മി​ഴ് കു​ടും​ബ​ങ്ങ​ൾ പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു
Tuesday, January 19, 2021 12:20 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​ന്ന തൈ​പൊ​ങ്ക​ൽ ഉ​ത്സ​വം​സ​മാ​പി​ച്ചു. കാ​പ്പു​കെ​ട്ട​ൽ ച​ട​ങ്ങോ​ടെ തു​ട​ക്ക​മി​ട്ട ഉ​ത്സ​വം വീ​ട്ടു​പൊ​ങ്ക​ൽ, പ​ട്ടി പൊ​ങ്ക​ൽ, തു​ട​ർ​ന്നു പൂ​വി​ര​ൽ ച​ട​ങ്ങോ​ടെ സ​മാ​പ​നം കു​റി​ച്ചു.
കോ വി​ഡ് നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ ഉ​ള്ള​തി​നാ​ൽ ഉ​ൽ​വ​സ്ഥ​ല​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ക്ഷി​ച്ചു കു​റ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തോ​ള​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​ര​ണം തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​യ​തി​നാ​ൽ ഉ​ത്സ​വ ച​ട​ങ്ങ​ക​ളി​ൽ എ​വി​ടെ​യും ആ​ർ​ഭാ​ടം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​മി​ഴ് ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യാ​യ കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും നി​ർ​ധ​ന​രാ​ണ്. ജ​നു​വ​രി ഒ​ന്നു മു​ത​ൽ റേ​ഷ​ന​രി വി​ത​ര​ണം മു​ട​ങ്ങി​യ​തും ഉ​ത്സ​വ കാ​ലം ചി​ല​വേ​റി​യ​താ​ക്കി.​അ​രി​യു​ൾ​പ്പെ​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ല കൊ​ടു​ത്തു വ​ാങ്ങേ​ണ്ട​താ​യ സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​ക്കി.
മു​ൻ കാ​ല​ങ്ങ​ളി​ൽ ഗ്രാ​മ​ങ്ങ​ൾ തോ​റും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഏ​ക​ദേ​ശം പ​ത്തു വ​ർ​ഷ​മാ​യി ഇ​ത്ത​രം ക​ലാ പ​രി​പാ​ടി​ക​ൾ നി​ർ​ത്ത​ലാ​ക്കി പ​ക​രം സി​നി​മ​ക​ൾ​കാ​ണു​ന്ന​തി​ലൊ​തു​ങ്ങി. എ​ന്നാ​ൽ ഇ​ത്ത​വ​ണ സി​നി​മ തി​യേ​റ്റ​റു​ക​ളി​ൽ ചെ​ന്നു കാ​ണു​ന്ന​തും കു​ടും​ബ​ക്കാ​ർ സ്വ​യം ഒ​ഴി​വാ​ക്കി​യിരിക്കു​ക​യാ​ണ്.