കാ​ഞ്ഞി​ര​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡും റോ​ഡും കെ. ​വി വി​ജ​യ​ദാ​സി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ൾ
Tuesday, January 19, 2021 12:20 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ കെ.​വി വി​ജ​യ​ദാ​സി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളാ​യി​രു​ന്നു കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ ബ​സ് സ്റ്റാ​ൻ​ഡും , ചി​റ​ക്ക​ൽ​പ്പ​ടി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡും. ഈ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​രു​പാ​ട് പ്ര​യ​ത്നി​ക്കു​ക​യും ഒ​ടു​ക്കം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.
ചി​റ​യ്ക്ക​ൽ​പ​ടി റോ​ഡി​നു മാ​ത്രം പ​ത്തി​ല​ധി​കം ത​വ​ണ​യാ​ണ് നി​ർ​മ്മാ​ണ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന​ത്. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ വി​ക​സ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലാ​യി​രു​ന്നു. മു​ൻ എം​എ​ൽ​എ മാ​ർ ചെ​യ്ത​തി​ൽ കൂ​ടു​ത​ലാ​യി കെ.​വി വി​ജ​യ​ദാ​സ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ വി​ക​സ​നം എ​ത്തി​ച്ചു എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം ന​വീ​ക​ര​ണം, 60 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ,ക​നാ​ൽ ന​വീ​ക​ര​ണം ,ഡാ​മി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ,പാ​ല​ങ്ങ​ൾ, തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കെ ​വി വി​ജ​യ​ദാ​സ് ന​ട​ത്തി​യ​ത്. ഇ​തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ലേ​ക്കു​ള്ള ചി​റ​ക്ക​ൽ​പ്പ​ടി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് ആ​ണ് പ്ര​ധാ​ന പ​ദ്ധ​തി .ഈ ​പ​ദ്ധ​തി​ക്ക് 32 കോ​ടി​യോ​ളം രൂ​പ​യാ​ണ് ചി​ല​വ​ഴി​ക്കു​ന്ന​ത് . ഈ ​പ​ദ്ധ​തി മാ​ർ​ച്ച് മാ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നു. ഈ ​പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ൽ കെ.​വി വി​ജ​യ​ദാ​സ് കേ​വ​ലം ഓ​ർ​മ്മ മാ​ത്രം ആ​കു​ക​യാ​ണ്.
കാ​ഞ്ഞി​ര​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​യി നി​ര​വ​ധി ത​വ​ണ പ്ര​യ​ത്നി​ച്ചു എ​ങ്കി​ലും ഈ ​ബ​ജ​റ്റി​ൽ ആ​ണ് മൂ​ന്ന് കോ​ടി അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ നി​ർ​മ്മാ​ണ​വും അ​ദ്ദേ​ഹ​ത്തി​ന് കാ​ണു​വാ​ൻ ആ​യി​ല്ല.